Home

തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗം പേരും പട്ടികജാതി വിഭാഗക്കാര്‍;പുനരധിവാസത്തിനായി 40,000 രൂപ സഹായം

തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായി 40,000 രൂപ ഒറ്റത്തവണ പണ സഹായവും വ്യക്തിക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 3,000 രൂപ സ്റ്റൈപ്പന്റോടെ നൈപുണ്യ പരിശീലനവും നല്‍കുന്ന കേന്ദ്ര തൊഴില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗം പേരും പട്ടികജാതിയില്‍പ്പെട്ടവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 58,098 തോട്ടിപണിക്കാരില്‍ 42,594 പേരും പട്ടികജാതിയി ല്‍പ്പെട്ടവരാണെന്ന് കേന്ദ്ര സഹമ ന്ത്രി രാംദാസ് അത്താവലെ പാര്‍ലമെന്റില്‍ പറഞ്ഞു.

42,594 മാനുവല്‍ തോട്ടിപ്പണിക്കാര്‍ പട്ടികജാതിയിലും 421 പട്ടികവര്‍ഗത്തിലും 431 മറ്റ് പിന്നാക്ക വിഭാഗ ത്തിലും പെട്ടവരാണെന്ന് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

2013 ലെ നിയമപ്രകാരമാണ് രാജ്യത്തെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടത്തിയതെ ന്ന് മന്ത്രി പറഞ്ഞു.സര്‍വ്വേയിലൂടെ രാജ്യത്തെ ഭൂരിഭാഗം വരുന്ന തോട്ടിപ്പണിക്കാരും പട്ടിക ജാതിക്കാരാ ണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം,തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായി 40,000 രൂപ ഒറ്റത്തവണ പണ സഹായവും വ്യക്തിക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 3,000 രൂപ സ്റ്റൈപ്പന്റോടെ നൈപുണ്യ പരിശീലനവും നല്‍കുന്ന കേന്ദ്ര തൊഴില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.