Breaking News

തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി

യാംബു: രാജ്യത്തെ തൊഴിൽ വിപണി കുറ്റമറ്റതാക്കാനും നിയന്ത്രിക്കുന്നതിനും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നു. തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്. ഈ വർഷം ജൂലൈ വരെ രാജ്യത്തുടനീളമുള്ള ഏഴുലക്ഷം സ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധന നടത്തിയത്. തൊഴിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 88,776 പേർക്ക് മുന്നറിയിപ്പ് നൽകി.
1,07,329 സ്ഥാപനങ്ങൾ തൊഴിൽനിയമത്തിലെ പല നിബന്ധനകളും പാലിക്കാത്തതായി കണ്ടെത്തി. മന്ത്രാലയം നിശ്ചയിച്ച വേതനം നൽകുന്നതിൽ പരാജയപ്പെട്ട 59,891 തൊഴിലുടമകൾക്കെതിരെയും ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ 16,295 കേസുകളിലും നടപടിയുണ്ടായി.
സ്വദേശി പൗരന്മാർക്ക് സംവരണം ചെയ്ത തൊഴിലുകളിൽ ഏർപ്പെട്ട 7,662 വിദേശികളും നടപടിക്ക് വിധേയരായി. പരിശോധന സംഘം 5,22,092 സ്ഥാപനങ്ങളിലാണ് തൊഴിൽ സ്വദേശിവത്കരണം സംബന്ധിച്ച നിരീക്ഷണത്തിനായി സന്ദർശനം നടത്തിയത്.
ഈ സന്ദർശനങ്ങൾ വഴി സ്വദേശി പൗരന്മാർക്ക് 9,712 തൊഴിലവസരങ്ങൾ കൂടുതൽ കണ്ടെത്താനായി. സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 93.5 ശതമാനമായി ഉയർന്നതാ യും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിലും സർവിസ് സെന്ററുകളിലും 840 പരിശോധന സന്ദർശനങ്ങളാണ് ഈ കാലയളവിൽ നടത്തിയത്.
രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമുള്ള പരിശോധനകൾ തുടരുകയാണ്. 19911 എന്ന ഫോൺ നമ്പറിലോ മന്ത്രാലയത്തിന്റെ ആപ് വഴിയോ എന്തെങ്കിലും തൊഴിൽ നിയമലംഘന ങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം രാജ്യവാസികളോട് അഭ്യർഥിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.