28 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ആറ് പ്രവാസികള്‍ക്ക് അജ്മാന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം വലയില്‍ വീഴ്ത്തുകയായിരുന്നു.
അജ്മാന്‍: യുഎഇയില്‍ തൊഴില്‍തേടി എത്തിയ 28 കാരിയെ കെണിയില്‍ വീഴ്ത്തി വേശ്യവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് ശിക്ഷ. അജ്മാനില്‍ നിന്നാണ് യുവതിയെ സെക്സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പ്രവാസികളെ അജ്മാന്‍ കോടതി ശിക്ഷിച്ചു.
വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം വലയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സമര്‍ത്ഥമായാണ് സംഘം യുവതിയെ വെട്ടിലാക്കിയത്.
സംഘത്തിലെ സ്ത്രീയാണ് യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചത്. തന്റെ ജോലി സംബന്ധമായ പ്രശ്നങ്ങള്‍ യുവതി വിവരിച്ച പ്പോള്‍ ഉയര്‍ന്ന ശമ്പളത്തോടെ മറ്റൊരു ജോലി ശരിയാ ക്കി തരാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ യുവതിയെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഫോണും തിരിച്ചറിയല്‍ കാര്‍ ഡും വസ്ത്രങ്ങളും പിടിച്ചുവാങ്ങി. സമാന രീതിയില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ കൂടി അവിടെയുണ്ടായിരുന്നു. ഇവരെയെല്ലാം നിര്‍ബന്ധിച്ച് വേശ്യാവൃ ത്തി ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി അപ്പോഴാണ് മനസിലാക്കിയത്.
പ്രതികളുടെ ഫോണ്‍ മോഷ്ടിച്ചാണ് യുവതി പൊലീസിന്റെ സഹായം തേടിയത്. പൊലീസ് ഓപ്പറേഷ ന്‍സ് റൂമിലേക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ അയച്ചുകൊടുത്തതോടെ സിഐഡി വിഭാഗം ഉദ്യോഗ സ്ഥരെ ത്തി അന്വേഷണം നടത്തുകയായിരുന്നു. സംഘാങ്ങളെയെല്ലാം അറസ്റ്റ് ചെയ്ത പൊലീസ്, ഇവരുടെ പിടിയിലായിരുന്ന യുവതികളെ മോചിപ്പിക്കുകയും ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.