Home

‘തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും മിണ്ടില്ലെന്ന വാശിയിലാണ് സഹമന്ത്രിയും സംഘവും’ ; കൊടകര കുഴല്‍പ്പണക്കേസില്‍ വി.മുരളീധരനെ പരിഹസിച്ച് തോമസ് ഐസക്

 

കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഹവാലപ്പണം തട്ടിയെടുത്ത കേസില്‍, തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും; ബിജെപിയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെയും കേന്ദ്രമന്ത്രി വി. മുരളീധര നെയും പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ബി.ജെ.പി നേതൃ ത്വത്തെ ധനമന്ത്രി രൂക്ഷമായി പരിഹസിച്ചത്.

കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഹവാലപ്പണം തട്ടിയെടുത്ത കേസില്‍, തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും.

കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഹവാലപ്പണം തട്ടിയെടുത്ത കേസ് സംബന്ധമായി, തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും. ‘കള്ളപ്പണ’ വിദഗ്ധരായിരുന്നല്ലോ ഇവരെല്ലാം എന്നും തോമസ് ഐസക് കുറിച്ചു.

മിനിറ്റിനു മിനിറ്റിനു പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല. ആകെക്കൂടി ഒരു പ്രസ്താവനാ സമാധി. ഒരുകാര്യം വ്യക്തമായി. കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനിരോധിച്ചവരുടെ കൈവശമാണ് ഇന്നു മുഴുവന്‍ കള്ളപ്പണവും. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറിയെന്നും ധനമന്ത്രി പരിഹസിച്ചു.

പത്തല്ല, ആയിരം കോടി വാരിയെറിഞ്ഞാലും കേരളത്തില്‍ ബിജെപിയ്ക്ക് ഒരു നേട്ടവുമുണ്ടാകില്ല. അതറിയാവുന്ന ബുദ്ധിമാന്മാര്‍ കയ്യില്‍ കിട്ടിയ പണം അടിച്ചു മാറ്റി എന്നാണു വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്. അവര്‍ ആരൊക്കെയാണ് എന്നു പൊലീസ് അന്വേഷിക്കട്ടെ. ചോദ്യം ചെയ്യപ്പെടുന്നവരില്‍ പലര്‍ക്കും ഉന്നത ബന്ധങ്ങളുണ്ടെന്നും കനത്ത നിശബ്ദതയുടെ കാരണം അതാണ് എന്നുമൊക്കെ അശരീരിയുണ്ടെന്നും തോമസ് ഐസക് ഫെസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ധനമന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് :

കൊടകരയില്‍ വച്ച് ഒരു ദേശീയ പാര്‍ട്ടിയുടെ ഹവാലപ്പണം തട്ടിയെടുത്ത കേസ് സംബന്ധമായി, തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹ മന്ത്രിയും സംഘവും. ‘കള്ളപ്പണ’ വിദഗ്ധരായിരുന്നല്ലോ ഇവരെല്ലാം. മിനിറ്റിനു മിനിറ്റിനു പ്രസ്താവ നയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല. ആകെ ക്കൂ ടി ഒരു പ്രസ്താവനാ സമാധി. ഒരുകാര്യം വ്യക്തമായി. കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനി രോധിച്ചവ രുടെ കൈവശമാണ് ഇന്നു മുഴുവന്‍ കള്ളപ്പണവും. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്ത കയായി ബിജെപി മാറി.

ഈ പണത്തിന്റെ കുത്തൊഴുക്കാണ് ഇലക്ഷനുകളില്‍ നാം കാണുന്നത്. കേരളത്തിലും വന്‍തോതി ലാണ് ഇക്കുറി ബിജെപി പണമൊഴുക്കിയത്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കേസിലൂ ടെ പുറത്തു വന്ന പത്തുകോടി. യഥാര്‍ഥ തുക ഇതിന്റെ എത്രയോ മടങ്ങ് ആയിരിക്കും? ഒരു നേട്ട വുമില്ലാതെ ഇത്രയും പണം ചെലവഴിക്കുന്നവരെ മണ്ടന്മാര്‍ എന്നുപോലും വിളിക്കാനാവില്ല. അതു നാളെ അറിയാം. എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെ പി. അങ്ങനെ വെറുതേ കടലിലൊഴുക്കുന്ന പണത്തിന്റെ ഒരു വിഹിതം തങ്ങളുടെ പോക്കറ്റിലിലി രിക്കട്ടെ എന്നു ദേശീയ പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

നടക്കാത്ത പ്രോജക്ടില്‍ നിക്ഷേപിക്കാന്‍ കോടിക്കണക്കിനു രൂപയുമായി വരുന്ന ആര്‍ക്കും സംഭവി ക്കുന്നതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. തൊണ്ണൂറു ശതമാനം പണവും അടിച്ചുമാറ്റപ്പെടും. ഇവിടെ യും അതു തന്നെയാണു സംഭവിച്ചത്. പത്തല്ല, ആയിരം കോടി വാരിയെറിഞ്ഞാലും കേരളത്തില്‍ ബിജെപിയ്ക്ക് ഒരു നേട്ടവുമുണ്ടാകില്ല. അതറിയാവുന്ന ബുദ്ധിമാന്മാര്‍ കയ്യില്‍ കിട്ടിയ പണം അടിച്ചു മാറ്റി എന്നാണു വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്. അവര്‍ ആരൊക്കെയാണ് എന്നു പൊലീസ് അന്വേഷിക്കട്ടെ. ചോദ്യം ചെയ്യപ്പെടുന്നവരില്‍ പലര്‍ക്കും ഉന്നത ബന്ധങ്ങളുണ്ടെന്നും കനത്ത നിശ ബ്ദതയുടെ കാരണം അതാണ് എന്നുമൊക്കെ അശരീരിയുണ്ട്.

ഞാനായിട്ട് അതൊന്നും വിശദീകരിക്കുന്നില്ല. കേരളത്തില്‍ തെക്കുവടക്കു നടക്കുന്ന എന്‍ഫോഴ്‌സ്‌ മെന്റ് ഡയറക്ടറേറ്റ് പോലുള്ള ദേശീയ ഏജന്‍സികളുടെ അടുത്ത നീക്കമാണ് നാം ആകാംക്ഷ യോ ടെ കാത്തിരിക്കുന്നത്. അവരുടെ മുന്നിലും പരാതിയെത്തിയിട്ടുണ്ട്. ഈ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശേഷി അവര്‍ക്കുണ്ടോ എന്നു സ്വാഭാവികമായും ആകാംക്ഷയുണ്ടാകും. കാര ണം,   കള്ളപ്പണത്തിനെതിരെയുള്ള കുരിശുയുദ്ധത്തിന്റെ ഭാഗമായിട്ടാണല്ലോ അവര്‍ കേരളത്തി ല്‍  തമ്പടിച്ചിരിക്കുന്നത്. തൃശൂരില്‍ ഇതാണു സ്ഥിതിയെങ്കില്‍ പാലക്കാട്ടേയ്ക്കും തിരുവനന്ത പുര ത്തേയ്ക്കുമൊക്കെ ഒഴുകിയെത്തിയത് എത്ര കോടിയായിരിക്കും? അന്വേഷിക്കാനുള്ള നട്ടെല്ലുറപ്പ് ഇലക്ഷന്‍ കമ്മിഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമൊക്കെയുണ്ടോ? ഉത്തരം കാത്തിരിക്കു കയാണു കേരളം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.