Entertainment

തൊട്ടാല്‍ പൊള്ളുന്ന പ്രമേയം, ഡിഐജി ഹരീന്ദ്രശര്‍മ്മ പ്രേക്ഷക മനസില്‍ ; ‘ജന ഗണ മന’ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രം : ടോം കോട്ടക്കകം

ഒരിടവേളയ്ക്കു ശേഷമാണ് തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എ ത്തുന്നത്. ഇതി ല്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ് പൃഥ്വി രാജി നെയും സുരാജ് വെഞ്ഞാറമൂടി നെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആ ന്റണി സംവിധാനം ചെയ്ത ജന ഗണ മന.

പി ആര്‍ സുമേരന്‍

ഒരിടവേളയ്ക്കു ശേഷമാണ് തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എത്തുന്നത്. ഇതി ല്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ് പൃഥ്വിരാജിനെയും സുരാജ് വെ ഞ്ഞാറമൂ ടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന.

‘ജന ഗണ മന’ കണ്ട പ്രേക്ഷകര്‍ക്കാര്‍ക്കും ഡിഐജി ഹരീന്ദ്രശ ര്‍മ്മയെ മറക്കാനാവില്ല. സംഘര്‍ഷഭരിതമായ ഔദ്യോഗിക ജീവി തത്തിനിടയിലും സഹപ്രവര്‍ത്തകരോട് മനുഷ്യസ്‌നേഹം തുളു മ്പി നില്‍ക്കുന്ന ആ കഥാപാത്രത്തെ തിയേറ്റര്‍ വിട്ടിറങ്ങിയാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. ‘101 ചോദ്യങ്ങള്‍’ എന്ന ചിത്രം നിര്‍മ്മി ച്ചുകൊണ്ട് ദേശീയപുരസ്‌ക്കാരം നേടിയ നിര്‍മ്മാ താവും നടനുമായ ടോം കോട്ടക്കകമാണ് ഡിഐജി ഹരീന്ദ്രശര്‍ ശയ്ക്ക് ജന ഗണ മന യില്‍ ജീവന്‍ നല്‍കിയത്.

മലയാള സിനിമ നിര്‍മ്മാണരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ നടന്‍ കൂടിയാണ് ടോം കോട്ടക്കകം. പിന്നീട് ശ്രദ്ധേയമായ കുറച്ച് ചിത്ര ങ്ങളില്‍ അഭിനയിച്ചു. പക്ഷേ ജന ഗണ മന തന്റെ സിനിമാ ജീവി തത്തിന് വഴിത്തിരിവാകുകയാണെന്ന് ടോം പറയുന്നു. സിദ്ധാര്‍ ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചു. പക്ഷേ അന്നൊന്നും കിട്ടാത്ത പ്രേക്ഷ ക സ്വീകാര്യതയാണ് ഇപ്പോള്‍ എനിക്ക് ലഭിച്ചത്. സിനിമ എനിക്ക് പാഷനാണ്. സിനിമയെ അ ത്രയേറെ സ്‌ നേഹിക്കുന്നതു കൊണ്ടാണ് നിര്‍മാണവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതിനി ടെ പല പ്രമു ഖ നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ജന ഗണ മനയിലെ ഡിഐജി കഥാപാത്രത്തി ലേക്ക് എന്നെ ഒരു സുഹൃത്ത് വഴി ക്ഷണിക്കുകയായിരുന്നു.

പാന്‍ ഇന്ത്യ ഗണത്തില്‍ പെട്ട ഇത്രയും വലിയ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. എന്നെ ഏല്‍ പ്പിച്ച കഥാപാത്രമായ ഡിഐജി ഹരീന്ദ്രശര്‍മയെ എന്നാല്‍ കഴി യും വിധം മനോഹരമായി തന്നെ അവതരിപ്പിച്ചു. കഥാപാത്ര ത്തിന് ശബ്ദം നല്‍കിയതും ഞാന്‍ തന്നെയായിരുന്നു. ചിത്രത്തി ല്‍ വളരെ ഉത്തരവാദിത്വ മുള്ള കഥാപാത്രമായിരുന്നു ഡിഐജി ഹരീന്ദ്രശര്‍മ. സംവിധായകന്‍ ഡിജോ ജോസ് ആന്റണി വലിയ സപ്പോര്‍ട്ടാണ് എനിക്ക് നല്‍കിയത്. ചെറിയ പിശകുകള്‍ പോലും തിരുത്തി കൂടെ നിര്‍ത്തി. രാജുവും സുരാജേട്ടനുമൊക്കെയുള്ള നല്ലൊരു ടീമായിരുന്നു ജന ഗണ മനയുടേത്.

വളരെ സന്തോഷത്തോടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന അന്തരീ ക്ഷ മായിരുന്നു. എല്ലാവര്‍ക്കും നല്ല ആത്മവിശ്വാസം നല്‍കുന്ന സ പ്പോര്‍ട്ടുമായി സംവിധായകന്‍ കൂടെനിന്നു. സിനിമാ ജീവിതത്തി ല്‍ മറക്കാന്‍ പറ്റാത്ത ഒട്ടേറെ അനുഭവങ്ങള്‍ ജന ഗണ മനയുടെ ലൊക്കേഷന്‍ എനിക്ക് നല്‍കിയിട്ടുണ്ട്. സുരാജേട്ടന്‍ എല്ലാ കാര്യ ത്തിനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു. അങ്ങനെ നല്ലൊരു ടീമിന്റെ സഹകരണം തന്നെ യാണ് എനിക്ക് നല്ല രീതിയില്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്.

വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളു ടെ പൊളിച്ചെഴുത്താണ് ജന ഗണ മന പ റയുന്നത്. മലയാളത്തി ല്‍ ഇന്നേവരെ പരീക്ഷണത്തിന് പോലും തയ്യാറാവാത്ത വിഷയ വും സമീപനങ്ങ ളുമായിരുന്നു ചിത്രത്തിന്റേത്. വളരെ ഗൗരവമു ള്ള വിഷയം എല്ലാ പ്രേക്ഷകര്‍ക്കും ദഹിക്കുംവിധം തന്നെ അവ തരിപ്പിച്ചിട്ടുണ്ട്. ഏറെ ചിന്തിപ്പിക്കുകയും നമ്മുടെ ചുറ്റുപാടുകളി ലെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ ബോ ധ്യപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. എല്ലാത്തരത്തിലും മികച്ച ഈ ചിത്ര ത്തിന്റെ ഭാഗ മാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എ നിക്ക് അതിന് അവസരം നല്‍കിയ സംവിധായകനോടും നിര്‍ മ്മാതാക്കളോടും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും ഒത്തിരി നന്ദിയുണ്ട്- ടോം കോട്ടക്കകം പറയുന്നു.

പി ആര്‍ സുമേരന്‍ (പിആര്‍ഒ)- 9446190254

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.