Home

തെരഞ്ഞെടുപ്പു ഫലം മാധ്യമങ്ങള്‍ക്കും തിരിച്ചടി ; ഇനിയെങ്കിലും നിലപാട് തിരുത്തണമെന്ന് എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരി ശോ ധിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു

നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വോഷ രാഷ്ട്രീയം തീവ്രമായി ഉയര്‍ത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്, കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അവര്‍ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തത്? ഞങ്ങള്‍ ഈ നാട്ടുകാരേ അല്ല എന്ന മട്ടില്‍ ഇരിക്കാന്‍ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവര്‍ക്ക് കഴിയുമോ?- അദ്ദേഹം ചോദിക്കുന്നു.

നുണയും അപവാദവും പ്രചരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിച്ചെടുക്കു ന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടതിന്റെ കാരണങ്ങളും ലേഖനത്തില്‍ അക്കമിട്ടു നിരത്തുന്നു:

ഒന്ന്: ജീവിതാനുഭവങ്ങളിലൂടെ ജനങ്ങള്‍ സ്വയം രൂപീകരിക്കുന്ന അവബോധത്തെ മാധ്യമങ്ങളുടെ നുണപ്രചാരണംകൊണ്ട് മാറ്റിമറിക്കാന്‍ കഴിയില്ല.

രണ്ട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ തീര്‍ത്തപ്രതിരോധം. ഓരോ നുണയും പൊളിച്ചുകൊ ണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്പപ്പോള്‍ സത്യം ഉയര്‍ന്നുവന്നു.

മൂന്ന്: ഇടതുപക്ഷമാധ്യമങ്ങള്‍, വിശേഷിച്ച് ദേശാഭിമാനിയും കൈരളിയും വലതുപക്ഷ മാധ്യമ ആക്രമണം ചെറുക്കുന്നതില്‍ വഹിച്ച പ്രശംസ നീയമായ പങ്ക്, വലതുപക്ഷ മാധ്യമങ്ങളേക്കാള്‍ നൂറിരട്ടി സത്യസന്ധതയും ജനാധിപത്യ മര്യാദകളും ഇടതുപക്ഷ മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

നാല്: കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും കേരളത്തിന്റെ താല്‍പ്പര്യത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി രംഗത്തുവന്നു. ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ജനവിരുദ്ധ മാധ്യമ അജന്‍ഡയ്ക്കെതിരായ ബദല്‍ രൂപപ്പെട്ടു- ലേഖനം ചൂണ്ടിക്കാട്ടുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.