ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്ന പ്രതിപക്ഷ ആവ ശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതി നെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയ ടിയില്‍ കലാശിച്ചത്
തൃശൂര്‍ : തൃശൂര്‍ നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്. നഗരസഭയിലെ മാസ്റ്റ ര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കൗണ്‍സിലില്‍ കയ്യാങ്കളി അരങ്ങേറിയത്. മാസ്റ്റര്‍ പ്ലാ ന്‍ ചര്‍ച്ചയില്‍ നേരത്തെ തന്നെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ സര്‍ ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അ നുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ കലാശിച്ചത്.
വെള്ളിയാഴ്ച മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നതിനിടെ മേയര്‍ക്കെതി രെ പ്രതിഷേധം ഉയരുകയും ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക യു മായിരുന്നു.23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ഇരിപ്പിടത്തിലെത്തി ബഹളം വച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേ ധിച്ചത്. ഇതോടെ യോഗം അവസാനിപ്പിച്ച് മേയര്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം കൂട്ടത്തോടെ എ ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളും അടിയുമായി.
തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ആക്രമിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരമാണ് മാസ്റ്റര്‍ പ്ലാന്‍ അജണ്ട ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.പോരായ്മകളും പരാതികളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസന വി രുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.
ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി. സി. പ്രസിഡന്റ് എംപി വിന്‍സെന്റ് പറഞ്ഞു. കൗണ്‍ സിലിന്റെ അധികാരം കവര്‍ന്ന്, സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നി യമ വിരുദ്ധമായി അടിച്ചേല്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജ ന്‍ ജെ പല്ലന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.