ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മ
കൊച്ചി :
കർണാടക സംഗീത ലോകത്തെ പ്രശ്സ്ത അവാർഡയായി പരിഗണിക്കപ്പെടുന്ന ” തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം ” ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.
പ്രശസ്ത ഗഞ്ചിറ വിദ്വാൻ ശ്രീ തൃപ്പണിത്തുറ എൻ. ഗോപാലകൃഷ്ണനും, പ്രശസ്ത ബഹു ഭാഷാ ഗാന രചയിതാവും സംഗീത – ശാസ്ത്ര നിപുണനും നർത്തകനുമായ ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മയുമാണ് പത്താമത് തൃപ്പൂണിത്തുറ ആസ്ഥാൻ വിദ്വാൻ പുരസ്‌കാരത്തിന് അർഹരായവർ.
കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരത്തോടെ നൽകി വരുന്ന അവാർഡുകൾ 2023ആഗസ്റ്റ് 20ന് വൈകുന്നേരം 6 മണിക്ക് ട്രസ്റ്റിന്റെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റ സമാപന സമ്മേളനത്തിൽ തൃപ്പൂണിത്തുറ കളിക്കൊട്ട പാലസിൽ വെച്ച് വിതരണം ചെയ്യും.
തൃപ്പണിത്തുറ പറക്കടത്തു കോയിക്കൽ ട്രസ്റ്റാണ് അവാർഡ് നൽകി വരുന്നത്.
നെടുമങ്ങാട് ശിവാനന്ദൻ, തൃപ്പണിത്തുറ എൻ. രാധാകൃഷ്ണൻ, കെ. പി. രാജ്മോഹൻ മോഹൻ വർമ്മ, തൃപ്പൂണിത്തുറ കെ. ആർ. ചന്ദ്രമോഹൻ, ദേവി വാസുദേവൻ നമ്പൂതിരി, ഇടപ്പള്ളി ജയമോഹൻ, തൃപ്പൂണിത്തുറ കെ. കണ്ണൻ, തൃപ്പൂണിത്തുറ പി. കെ സജിത്ത്കുമാർ എന്നിവരടങ്ങിയ ജൂറി സമിതി യാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പത്ര സമ്മേളനത്തിൽ പി. കെ ശ്രീദേവി വർമ്മ, പി. സജിത്ത് കുമാർ,പി. കെ സഞ്ജയ് വർമ്മ എന്നിവർ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.