Breaking News

തൃപ്പൂണിത്തുറയില്‍ ഫര്‍ണീച്ചര്‍ ഷോപ്പ് കത്തിനശിച്ച സംഭവം; കട ഉടമയുമായി തര്‍ക്കം, ലോട്ടറി വില്‍പ്പനക്കാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

ലോട്ടറി വില്‍പ്പനക്കാരന്‍ പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.സാമ്പത്തിക പ്രശ്നമാണ് പ്രസന്ന നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു

കൊച്ചി: തൃപ്പുണിത്തുറ മരടില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ച് ഒരാള്‍ മരിച്ച സംഭവം ആത്മഹത്യയാണെ ന്ന് പൊലിസ്. മരട് സ്വദേശിയായ 43കാരന്‍ പ്രസന്നാണ് ആത്മഹ ത്യ ചെയ്തത്. പ്രസന്നനും ഫര്‍ണിച്ചര്‍ കട യുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.സാമ്പത്തിക പ്രശ്നമാണ് പ്രസന്നനെ ആത്മ ഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കടയോട് ചേര്‍ന്ന വീട്ടിലാണ് ഉടമയും കുടുബവും താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ കട യും മുകളിലെ നിലയിലാണ് സുധീറും കുടുംബവും താമസിക്കു ന്നത്. രാവിലെ തീയും പുകയും ഉയരു ന്നത് കണ്ടാണ് സുധീറിന്റെ കുടുംബം എഴുന്നേറ്റത്. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലി ലാണ് സുനീറിന്റെ കുടുംബ ത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറ ത്തെത്തിച്ചത്. ഒരു മണിക്കൂര്‍ നിണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് തീയണച്ചത്.

സുധീര്‍ ഒരു ലക്ഷം രൂപ ലോട്ടറിവില്‍പ്പക്കാരനായ പ്രസന്നനില്‍ നിന്ന് പല തവണയായി വാങ്ങിയിരുന്നു. പണം തിരിച്ചു ചോദിച്ചു പ്രസന്നന്‍ പല തവണ സുധീറിനെ സമീപിച്ചിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടിലാ ണെന്നും പണം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കടയിലെത്തിയ പ്രസന്നന്‍ സുധീറുമായി കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കമുണ്ടായി.നാട്ടുകാരുടെ മധ്യസ്ഥതയിലാണ് പ്രസന്നന്‍ തിരിച്ചു പോയത്.

എന്ന് ഇന്ന് രാവിലെ ഇയാള്‍ പെട്രോള്‍ ഉള്ള ക്യാനുമായി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ച തായും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തില്‍ ഇത് ഒരു ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. പണം തിരിച്ചു കിട്ടാത്ത മനോവിഷമത്തിലായിരിക്കാം കടക്ക് തീയിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.