തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാ ക്കാന്‍ സാധിച്ചില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാ ഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബൂത്ത് തലം വരെ വേണ്ട പരിശോധനകള്‍ നടത്തും- കോടിയേരി വ്യക്തമാക്കി
തിരുവനന്തപുരം: തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാ ക്കാന്‍ സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ രി ബാലകൃഷ്ണന്‍. ജാഗ്രതയോ ടെ മുന്നോ ട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.ബൂത്ത് തലം വരെ വേണ്ട പരിശോ ധനകള്‍ നടത്തും. തെര ഞ്ഞെടുപ്പില്‍ വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകളില്‍ ഉണ്ടാ യ വര്‍ധന പ്രതീക്ഷ നല്‍ കുന്നതല്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറ ഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്ന് കരുതുന്നവരല്ല തങ്ങള്‍. കഴിഞ്ഞ ലോക്സഭ തെര ഞ്ഞെ ടുപ്പില്‍ 20ല്‍ 19 ഉം നഷ്ടപ്പെട്ടു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വിജയിച്ചാ ണ് എല്‍ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നതെന്നും കോടിയേരി പറഞ്ഞു. ട്വന്റി ട്വന്റിക്ക് കഴി ഞ്ഞ തെരഞ്ഞെടു പ്പില്‍ 13,897 വോട്ടുണ്ടായി രു ന്നു. അവര്‍ക്കിത്തവണ സ്ഥാനാര്‍ഥിയില്ല. ഈ സാ ഹചര്യം യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനിടയാക്കിയ പ്രധാന കാരണമാണ്. പ്രതീക്ഷിക്കു ന്ന മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡിഎഫിന് കഴിഞ്ഞിട്ടില്ല. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കും.
കെ റെയില്‍ പ്രശ്നം വച്ച് നടത്തിയൊരു തെരഞ്ഞെടുപ്പല്ലിത്. തെരഞ്ഞെടുപ്പ് ഫലമായി അതിന് ബ ന്ധമില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ക്ക് കോടിയേരി മറുപടി നല്‍കി. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് മാത്രമല്ല, വോട്ടി ങില്‍ എത്ര വര്‍ധ നവുണ്ടായി എന്നതും ഒരു ഘടകമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി ജി ല്ലാ കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനം നടത്തിയിട്ടാണ്.അതിന് ശേഷം വിവരമറിയിക്കാന്‍ പോയ പ്പോള്‍ മാധ്യമങ്ങള്‍ കൂടുകയും സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന് തെറ്റിദ്ധരിക്കുകയുമായിരുന്നു.
യുഡിഎഫിന് അനുകൂലമായി സഹതാപ തരംഗം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായാണ് ഫലം വന്ന ത്. പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി സ്വീകരിച്ചത് തങ്ങളെ ബാധിച്ചിട്ടില്ല. വോട്ട് കൂടുക യാണ് ചെയ്തതത്. പി സി ജോര്‍ ജിന്റെ പ്രസംഗം മൂലം വോട്ട് കുറഞ്ഞോ എന്ന് ബിജെ പിയാണ് വിലയി രുത്തേണ്ടതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.