സംഭവത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍ സിലര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക
കൊച്ചി: കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും നല്‍കിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചന എന്ന് ആവര്‍ത്തിച്ച് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അ ജിത തങ്കപ്പന്‍. അടിസ്ഥാന രഹിതമായ ആരോപണം ആണ്. കവര്‍ മാത്രമാണ് പ്രതിപക്ഷം ഇതു വരെ തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്. അതില്‍ പണമില്ല. മറിച്ച് തെളിയിക്കാന്‍ പ്രതിപക്ഷ ത്തെ വെല്ലുവിളിക്കുന്നു എന്നും അജിത തങ്കപ്പന്‍ പ്രതികരിച്ചു.
ഓരോ അംഗങ്ങള്‍ക്കും 15 ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും നല്‍കിയെന്നാണ് ആ രോപണം ഉയര്‍ന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തി സ്വകാര്യമായി കവര്‍ സമ്മാനിച്ചതെന്നാണ് ആരോപണം. കൗണ്‍സിലര്‍മാ ര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്‌സന്‍ന് എങ്ങ നെ പണം നല്‍കുമെന്ന് ചെയര്‍പേഴ്‌സന്‍ ചോദിക്കുന്നു.
അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍ സിലര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എക്‌സ്.സേവ്യര്‍ എ ന്നിവരാണ് അന്വേഷണം നടത്തുന്നത്. ആരോപണ നേരിടുന്ന ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനി ല്‍ നിന്നും കമ്മിഷന്‍ മൊഴിയെടുക്കും. സംഭവത്തില്‍ അന്വേഷണം അവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ ട്ടികള്‍ ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
അതേസമയം, പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍, തെളിവായി കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറി ല്‍ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വീഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗണ്‍സിലര്‍ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോണ്‍ സംഭാഷവും പുറത്താത് അജിത തങ്കപ്പന് തിരിച്ചടിയാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.