Home

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 31ന് ; യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ്

പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വി ജ്ഞാപനം പുറപ്പെടുവിക്കും

കൊച്ചി: പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെ രഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവി ക്കും.  ജൂണ്‍ 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെര ഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.

യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎ ഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയ്ക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തും.

സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആരും
ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉമ കെ തോമസ്

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉമ കെ തോമസ്. മാധ്യമ വാര്‍ത്തകള്‍ മാത്രമേ അറിയൂ എന്നും അവര്‍ പ്രതികരിച്ചു. പി ടി തുടങ്ങിയ കാ ര്യമല്ലേ എന്ന് സംഘടകര്‍ പറഞ്ഞതുകൊണ്ടാണ് അന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത തെന്നും ഉമ വ്യക്തമാക്കി.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹൈക്കമാന്‍ഡിലേക്ക് പോകാതെ തീരുമാനം ഇവിടെ തന്നെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈ ന്‍ വി വാദങ്ങള്‍ ഉള്‍പ്പെടെ തുറന്നുകാട്ടിയാകും കോണ്‍ഗ്രസ് പ്രചാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.