തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു.
അതിനിടെ രണ്ടുവയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ജിവനൊടുക്കാന്‍ ശ്രമിച്ചു. കോലഞ്ചേരി ആ ശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇ ന്നലെ രാത്രി കുട്ടിയുടെ അമ്മ ബാത്ത്റൂമില്‍ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയി ലും മുറിവ് ഉണ്ടായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് ഡോ സോജന്‍ ഐപ്പ് അറിയിച്ചു. അമ്മൂമ്മ മുറിയില്‍ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കഴുത്തിന്റെ സൈഡി ലും മുറിവുണ്ട്. അവര്‍ ഗുളികകളും കഴിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുപേരും അത്യസന്നനിലയില്‍ അല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെയാണ് ആത്മഹത്യാ ശ്ര മം.
അതിനിടെ,സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അമ്മയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പടുത്തും. ആത്മഹ ത്യക്ക് ശ്രമിച്ചതിന് അമ്മക്കും അമ്മൂമ്മക്കും എതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍
അതേസമയം ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കുട്ടി നിലവില്‍ ആപ കടനില തരണം ചെയ്ത തായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആശാവ ഹമായ പുരോഗതിയാണ് ആരോഗ്യ നിലയില്‍ ഉണ്ടായിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടര്‍മാര് പറഞ്ഞു. കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയര്‍ത്തി അതിശക്തമായി കുലുക്കിയാല്‍ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.