ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന പരിഗണന വന്നാല്‍ കൊച്ചുറാണി സ്ഥാ നാര്‍ഥിയാകുമെന്ന് ഉറപ്പ്
കൊച്ചി: കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കരയിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് ഇന്നറിയാം. അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോ മ സിന്റെ ഭാര്യ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ പെട്ടന്ന് മികച്ച ഒരു സ്ഥാനാര്‍ഥിയെ കളത്തി ലിറക്കാനാണ് സി പി എം തീരുമാനം.
പിണറായി സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ എണ്ണം സഭ യില്‍ നൂറിലെത്തി ക്കു ക എന്ന ലക്ഷ്യവുമായി നേരത്തെ സി പിഎം അണിയറ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടു പ്പ് ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്റെയും മ ന്ത്രി പി രാജീവിന്റെയും സാന്നിദ്ധ്യത്തില്‍ ജില്ലാ നേതാക്കള്‍ ചൊവ്വാഴ്ച കൂടിയാലോ ചന നടത്തി സ്ഥാനാര്‍ഥി സംബന്ധിച്ച് ഏകദേശ ധാരണയി ലെത്തിയിരുന്നു. ഇന്ന് നടക്കുന്ന സിപി എം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മറ്റി യിലും പേരുകള്‍ ചര്‍ച്ച ചെയത് ശേഷം അന്തിമ തീരുമാനം എടുത്തേക്കും.
ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസ ഫിന്റെ പേരാണ് പ്രധാ നമായും പരിഗണനയിലുള്ളത്. സ്വത ന്ത്ര സ്ഥാനാര്‍ഥി എന്ന പരിഗണന വന്നാല്‍ കൊച്ചുറാണി സ്ഥാ നാര്‍ഥിയാകുമെന്ന് ഉറപ്പ്. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷ ത്തിന്റെ മുഖമായ സിപി എം ജില്ലാ കമ്മറ്റിയംഗം അഡ്വ കെ എസ് അരുണ്‍ കുമാറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. മികച്ച പ്രാസംഗികനും സംഘാടകനുമായ അരുണ്‍ കുമാ റിനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ ട്ടി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കൊച്ചി കോര്‍പറേഷന്‍ മേ യര്‍ എം അനില്‍ കുമാറിന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍ കോര്‍ പ്പറേഷന്‍ ഭരണം ഇപ്പോള്‍ തന്നെ നേരിയ ഭൂരിഭക്ഷത്തിനായതിനാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടിക്കുണ്ട്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഡിവൈഎഫ് ഐ നേതാവ് പ്രിന്‍സി കുര്യാക്കോസ് എന്നീ പേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.