Breaking News

അബുദാബി ബിഗ് ടിക്കറ്റ് : 24 കോടി മലപ്പുറം സ്വദേശിക്ക്, മലയാളികള്‍ക്ക് ബംബര്‍ സമ്മാനങ്ങള്‍

മലപ്പുറം സ്വദശിയായ ഡ്രൈവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസ്, രണ്ടും മൂന്നും സമ്മാനങ്ങളും പ്രവാസി മലയാളികള്‍ക്ക്

ബുദാബി : ഈദ് സ്‌പെഷ്യല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍.

അജ് മാനില്‍ കുടിവെള്ള ടാങ്കറിന്റെ ഡ്രൈവറായ മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുജിബീനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22 ന് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മുജീബ് വാങ്ങിയ 229710 എന്ന ടിക്കറ്റിനാണ് ഗ്രാന്‍ഡ് പ്രൈസ് അടിച്ചത്. 12 മില്യണ്‍ യുഎഇ ദിര്‍ഹമാണ് ഒന്നം സമ്മാനം. ഏകദേശം 24 കോടി രൂപ.

ഈദ് ദിന നടന്ന നറുക്കെടുപ്പില്‍ വിജയിയായ വിവരം നറുക്കെടുപ്പ് വേദിയില്‍ നിന്ന് അവതാരകന്‍ റിച്ചാര്‍ഡ് വിളിച്ചു പറയുമ്പോള്‍ മുജീബ് പെരുന്നാള്‍ ദിനത്തിലും അവധിയില്ലാതെ കുടിവെള്ള ടാങ്കറുമായി ജോലിയിലായിരുന്നു.

പമ്പില്‍ നിന്ന് ഡീസല്‍ നിറയ്ക്കുമ്പോള്‍ വന്ന ടെലിഫോണ്‍ കോള്‍ എടുക്കാന്‍ മുജീബിനായില്ല. പിന്നീട് വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോളാണ് താനെടുത്ത ടിക്കറ്റിന് 24 മില്യണ്‍ ദിര്‍ഹം സമ്മാനം അടിച്ച വിവരം അറിയുന്നത്.

റമദാന്‍ ദിനങ്ങളില്‍ നോമ്പും പ്രാര്‍ത്ഥനയുമായി കഴിഞ്ഞ താന്‍ നാട്ടിലെ കടങ്ങള്‍ വീട്ടാനുള്ള ശ്രമമായാണ് ഓവര്‍ ടൈം ജോലി ചെയ്തു വന്നതെന്ന് പറഞ്ഞു. പെരുന്നാള്‍ ദിനത്തിലും അവധി എടുക്കാതെയാണ് ജോലി ചെയ്തത്.

മുജീബും കൂട്ടുകാരും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം തുല്യമായി വീതിക്കും. കൂട്ടുകാരില്‍ പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ഉള്‍പ്പെടും.

1996 ലാണ് മുജീബ് ഗള്‍ഫില്‍ എത്തിയത് അന്നു തൊട്ട് കുടിവെള്ള ടാങ്കര്‍ ഓടിക്കുകയാണ്.

ഉമ്മയും ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് തന്റെ കുടുംബം പിതാവ് നേരത്തെ മരിച്ചുപോയി. കഴിഞ്ഞ രണ്ട് വര്‍ഷമയി തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

ടിക്കറ്റ് എടുക്കാന്‍ പങ്കാളികളായ പത്തു പേരാണുള്ളത്. മുടങ്ങാതെ ഒരോ പ്രാവശ്യവും 50 ദിര്‍ഹം വീതം നല്‍കിയാണ് 500 ദിര്‍ഹത്തിന്റെ ടിക്കറ്റ് എടുക്കുന്നത്.

ഇതേ നറുക്കെടുപ്പിലെ രണ്ടാം സമ്മാനം വിശ്വനാഥന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നയാള്‍ക്ക് 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനം ജയപ്രകാശ് നായര്‍ എന്നയാള്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ലഭിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.