Home

തൃക്കാക്കരയിലെ പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ രാജന്‍

പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല.ഇത്തരം നടപടികളെ അംഗീക രിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തിന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്ന് റവന്യു മന്ത്രി കെ രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെ ങ്കില്‍ അത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തി ന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗര സ ഭകളും ജനാധിപത്യ സംവിധനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് അപ മാനകരമാണ്. ഇതിന്റെ നിജസ്ഥിതി പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനി വാ ര്യമാണ്.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യ ത്തിന് വിട്ടുകൊടുക്കുന്ന ഒരു ശീലവും പ്രോല്‍സാഹിപ്പിക്കുന്നത് ഗുണകരമല്ല. ഇക്കാര്യമെല്ലാം സര്‍ ക്കാര്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകും.

നഗരസഭ അധ്യക്ഷ കൗണ്‍സിലര്‍മാര്‍ ഓണക്കോടിയ്ക്കൊപ്പം പണം കൈമാറിയതിന്റെ ദൃശ്യങ്ങള്‍ ഓഫിസിലെ സിസിടിവിയില്‍ ഉണ്ടെന്നും ഈ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി പക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പ്രതിഷേധ സമരം നടത്തി. ആവശ്യം ഉന്നയിച്ച് നഗരസഭ സൂപ്രണ്ടിന് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.