ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. ജപ്പാൻ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. പഹൽഗാം ആക്രമണത്തിന് ശേഷം അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നൽകുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നത്. വനമേഖലകളിൽ അടക്കം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുക എന്നത് പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് രാജനാഥ് സിംഗ് പറഞ്ഞുഅതേസമയം, തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത് എത്തി. സൗഹാർദ സന്ദർശനമെന്ന് പാകിസ്താൻ വിശദീകരിക്കുന്നത്. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. പാകിസ്താൻ സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നല്‍കി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാന്‍ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.