Breaking News

തീർഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ.

ശബരിമല : ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ. രാത്രി ഒന്നിന് നട അടയ്ക്കും.തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യു ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു. രാവിലെ 7 ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ് ഇല്ലാതെ പടി കയറി ദർശനം നടത്താം. മണ്ഡല പൂജാ ചടങ്ങുകൾ 11.57 നും 12.30 നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യ കാർമികത്വം വഹിക്കും.
മണ്ഡലപൂജ  പ്രമാണിച്ച് ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ട്. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്കും സ്പോട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് 7 ന് ശേഷം പമ്പയിൽ നിന്നു തീർഥാടകരെ കടത്തിവിടില്ല. മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10 ന് നട അടയ്ക്കും. പിന്നെ മകര വിളക്കിനായി 30 ന് തുറക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.