തീവ്രവ്യാപന മേഖലകള്‍ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടും. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയ മെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാ നത്തിലാണ് തീരുമാനം.
തീവ്രവ്യാപന മേഖലകള്‍ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടും. ഒന്നാം ഘട്ട ത്തില്‍ താഴേത്തട്ടിലെ നിയന്ത്രണങ്ങള്‍ ഫലപ്ര ദമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരോഗ്യ വകുപ്പി ന്റെ ഇടപെടല്‍ രോഗവ്യാപന മേഖലയില്‍ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമായിരുന്നു. അതേ സമയം, ഇപ്പോഴുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളുമുണ്ട്.
എല്ലാം പൊലീസിനെ ഏല്‍പിച്ചത് വലിയ തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, വാഹന യാത്രക്കാര്‍ എന്നിവരി ല്‍ നിന്ന് പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതില്‍ മാ ത്രമായി പൊലീസിന്റെ ശ്രദ്ധയെന്നാണ് ഉയരുന്ന ആക്ഷേപം. ക്വാറന്റീന്‍ ലംഘനം പോലും കണ്ടെ ത്താനാകുന്നില്ലെന്നും പരാതി ഉയര്‍ന്നു. രോഗവ്യാപനം ഉയരാന്‍ പൊലീസിന്റെ അനാസ്ഥ ഇടയാ ക്കുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.
രോഗവ്യാപനം 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അടച്ചി ടുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 10 ശതമാനത്തില്‍ കൂടുതലുള്ള മേഖലയില്‍ കടുത്ത നിയന്ത്രണം വേണമെന്ന കേന്ദ്രനിര്‍ദേശവും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗവും ചര്‍ച്ചയിലുണ്ട്. ഇക്കാര്യങ്ങ ളില്‍ തിങ്കളാഴ്ചയോടെ ചീഫ് സെക്രട്ടറി തല ത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കടുത്ത അതൃപ്തി മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ബദല്‍ മാര്‍ഗനിര്‍ദേശം ബുധനാഴ്ചക്കകം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ ദേശിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.