Home

തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി തിഹാര്‍ ജയിലില്‍ മരിച്ചു

തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്

മലപ്പുറം: തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തി ഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്. ജയിലില്‍ തള ര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ നല്‍ കുന്ന വിവരം.

തലവേദനയും ഛര്‍ദ്ദിയുമുണ്ടായതിനെത്തുടര്‍ന്ന് അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയാ യിരുന്നു. വിദഗ്ധ ചികിത്സ പറഞ്ഞിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് വിവരം.ഇന്ന് രാവിലെ എട്ടുമണിക്ക് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കള്‍ ശനിയാഴ്ച വൈകീട്ട് യാത്രതിരിച്ചു.

2021 മാര്‍ച്ചിലാണ് ഐ എസുമായി ബന്ധം ആരോപിച്ച് മുഹമ്മദ് അമീനെ എന്‍ഐഎ അറസ്റ്റ് ചെ യ്തത്. കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എന്‍ഐ എ കോടതിയില്‍ സമര്‍പ്പിച്ചി രിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു അമീനെ തിരായ കുറ്റപത്രം വിശദമാക്കുന്നത്. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഐഎസ്ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്ഐഎസിലേക്ക് പുതിയ ആളു കളെ റിക്രൂട്ട് ചെയ്ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എന്‍ഐഎ ചുമത്തി യിട്ടുള്ള കുറ്റം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.