Breaking News

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം ; സംസ്ഥാനത്ത് അതീവജാഗ്രത, കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

കനത്ത മഴയും കടല്‍ക്ഷോഭം രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

തിരുവനന്തപുരം: കനത്ത മഴയില്‍ തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണം രൂക്ഷമായ തീരപ്രദേശത്ത് നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. കാറ്റും മഴയും രൂക്ഷമായ തോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായി. അറബിക്കടലില്‍ ലക്ഷദ്വീ പിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് തീരമേഖല കളിലെ   ജനങ്ങള്‍ ഭീതിയിലായി.

നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ 80 കിലോമീ റ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ശനിയാഴ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.

കോഴിക്കോട്, കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ആലപ്പുഴയിലും തിരു വനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാ ശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന സര്‍ക്കാര്‍ കര്‍ശന നിര്‍ദേ ശേം നല്‍കി.

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമായി. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴി ക്കോ ട് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളി ലും വെള്ളം കയറി.

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളില്‍ വെളളം കയറി. വീടു കളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്‌കൂ ളിലെ ക്യാംപിലേക്ക് മാറ്റി. കോട്ടുകാല്‍ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ട മുണ്ടായിട്ടുണ്ട്. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.