News

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ 65 കോടിയുടെ പദ്ധതി

സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 65 കോടി രൂപ ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ചത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാർഥി അനുപാതാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ ഒരുക്കും. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണ നിർവഹണം .

സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒമ്പതിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ മൂന്ന് സ്‌കൂളുകളുടെ വികസനത്തിന് 3,72,20, 717  രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് എട്ട് സ്‌കൂളുകൾക്ക് 10,38,36,786 രൂപയും ആലപ്പുഴയിൽ അഞ്ച് സ്‌കൂളുകൾക്ക് 8,38, 26,815 രൂപയും എറണാകുളത്ത് ഒരു സ്‌കൂളിന് 81,10,453 രൂപയും അനുവദിച്ചു.
തൃശൂർ ജില്ലയിൽ നാല് സ്‌കൂളുകൾക്ക് 4,97,34,841 രൂപയും മലപ്പുറത്ത് ഏഴ് സ്‌കൂളുകൾക്ക് 6,07, 26,046 രൂപയും കോഴിക്കോട് എട്ട് സ്‌കൂളുകൾക്കായി 6,26, 92,369 രൂപയും അനുവദിച്ചു. കണ്ണൂരിൽ 11 സ്‌കൂളുകൾക്കായി 13,00, 44,689 രൂപയും കാസർകോട് ഒമ്പത് സ്‌കൂളുകൾക്ക് 10, 62, 40, 430 രൂപയും അനുവദിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.