Home

തിരുവനന്തപുരത്ത് അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു ; മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റില്‍

കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. പൊലീസുകാരെ കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭ വം. പൊലീസുകാരെ കുത്തിയ പ്രതി മു ഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ചന്ദു, ബിജിത്ത്, വിനോദ് , ജയന്‍ എന്നിവര്‍ക്കാണ് കു ത്തേറ്റത്. ശ്രീജിത്ത്, ചന്തു എന്നിവരുടെ പരിക്ക് ഗുരുതരമാണ്.  പ്രതിയെ പിടികൂടുന്ന തിനിടെയാണ് കു ത്തേറ്റത്.

ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊ ലീസുകാര്‍ക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളി യാ യിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീ സുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പൊലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ രണ്ട് പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പ ള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരി ക്കുന്നത്. അക്രമം നടത്തിയ പ്രതി മു ഹമ്മദ് അനസിനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.