ചീഫ് ഫാര്‍മിസിസ്റ്റ് ബിജുവിനെയാണ് എസ്എടി ആശുപത്രി സൊസൈറ്റി സസ്‌പെന്‍ഡ് ചെയ്തത്. എസ്എടി മെഡിക്കല്‍ സ്റ്റോര്‍ താത്ക്കാലി കമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുത്ത നഗരസഭ, പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് എതിരെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനെതിരെ വ്യാജ പ്രചാരണം നടത്തിയ എസ്എടി മെഡി ക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ഫാര്‍മിസിസ്റ്റ് ബിജുവിനെയാണ് എസ്എ ടി ആശുപത്രി സൊസൈറ്റി സസ്‌പെന്‍ഡ് ചെയ്തത്. എസ്എടി മെഡിക്കല്‍ സ്റ്റോര്‍ താത്ക്കാലികമാ യി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുത്ത നഗരസഭ, പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് എതിരെ യാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്
എസ്എടി മെഡിക്കല്‍ സ്റ്റോറിന് താത്കാലികമായി ഉപയോഗിക്കാന്‍ നഗരസഭ വിട്ട് നല്‍കിയ കെ ട്ടിടം ഒഴിയണമെന്നും മെഡി ക്കല്‍ സ്റ്റോറിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണമെ ന്നും നഗരസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ തയ്യാറായി ല്ല. തുടര്‍ന്ന് മേയര്‍ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു
ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിനെ ചുമത്ത പ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനോട് മെഡിക്ക ല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മസിസ്റ്റായ ബിജു തട്ടിക്കയറുകയും മേയര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. മേയര്‍ തീരുമാനിച്ച യോഗത്തിനെത്തിയവര്‍ക്കെതിരെ ബി ജു നടത്തിയ അധിക്ഷേപ ത്തിനെതിരെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊ ണ്ടുള്ള ഉത്തരവ് ഇറങ്ങി യത്.
നഗരസഭ നടത്തിയ പരിശോധനയില്‍ പ്രസ്തുത കെട്ടിടത്തില്‍ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള്‍ സൂക്ഷിക്കുന്നില്ലെന്നും ബോധ്യപ്പെട്ടിരുന്നു. അനധി കൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര്‍ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റായ ബിജു സാമൂഹിക മാധ്യമങ്ങളിലൂടെ മേയര്‍ മെഡിക്ക ല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇത് മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വന്‍വിവാദമായി.
മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചെന്ന് പ്രചരണം നടന്ന ദിവസങ്ങളില്‍ 10 മുതല്‍ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കല്‍ സ്റ്റോറില്‍ നടന്നതായും അന്വേവഷണത്തില്‍ തെളിഞ്ഞു. മേയ ര്‍ ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും ഉയര്‍ത്തുകയായിരുന്നു. വ്യാജ വാര്‍ത്തയ് ക്കെതിരെ മേയര്‍ സൈബര്‍ പൊലീസിലും ആരോഗ്യവകുപ്പിനും തദ്ദേശ ഭരണ വകുപ്പിനും പരാതി നല്‍കിയിരുന്നു. ആ പരാതികളിലും അന്വേഷണം നടന്ന് വരികയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.