Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ നിരന്തരമുള്ള വ്യാജ വാർത്ത ; നിയമ നടപടിയെന്നു സൂപ്രണ്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് നിരന്തരം വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരം വിവിധ വാർഡുകളിലും ഐ സി യു കളിലുമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണൽ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ മേൽനോട്ടത്തിലാണ്. അതു കൊണ്ടു തന്നെ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയാണ് വാർഡുകളും മറ്റും ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവർത്തകനോ രോഗിയ്ക്കോ രോഗപ്പകർച്ച ഉണ്ടായിട്ടുമില്ല. കോവിഡ് നെഗറ്റീവ് ആയ രോഗികൾ കിടക്കുന്ന വാർഡുകളിൽ പോലും സുരക്ഷാ മാനദണ്ഡങ്ങളിൽ അണുവിട വ്യതിചലിക്കാതെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. എല്ലാ വാർഡുകളിലും പി പി ഇ കിറ്റ് ധരിക്കുന്നതിനും ഉപയോഗിച്ച ശേഷം പി പി ഇ കിറ്റ് മാറ്റുന്നതിനുള്ള സ്ഥലം (ഡോണിംഗ് ആന്റ് ഡോഫിംഗ് ഏരിയ) നിലവിൽ ഉണ്ട്. പി പി ഇ കിറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച പരിശീലനവും എല്ലാ ജീവനക്കാർക്കും പല തവണ നൽകിയിട്ടുണ്ട്.
ഈ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ ജീവനക്കാരിൽ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആക്ഷേപങ്ങൾ മാത്രം മുഖവിലയ്ക്കെടുത്ത് വാർത്ത നൽകുന്നത് ഒരു വാർത്താമാധ്യമം സ്ഥിരം ശൈലിയാക്കി മാറ്റിയിരിക്കുകയാണ്. നിജസ്ഥിതി മനസിലാക്കാതെയും ആശുപത്രി അധികൃതരുടെ അഭിപ്രായം ആരായാതെയുമാണ് ആശുപത്രിക്കെതിരെ കെട്ടിച്ചമച്ച വാർത്ത നൽകുന്നതെന്ന് സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണ്. രോഗികളെയും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാഴ്ത്തും വിധമുള്ള ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.