Breaking News

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

എം പി അപ്പന്‍ റോഡില്‍ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിട ത്തില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെ ത്തിയാണ് തീ അണയ്ക്കുന്നത്

തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് ഫിഷ് ടാങ്ക് ഗോഡൗണില്‍ വന്‍ തീപിടുത്തം. ജനവാസ മേഖ ലയില്‍ അക്വേറിയം വില്‍ക്കുന്ന കടയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീടുകളി ല്‍ നിന്ന് ആളുകളെ മാറ്റി. തീയണക്കാന്‍ തീവ്രശ്രമം തുടരുകയാണ്.

എം പി അപ്പന്‍ റോഡില്‍ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉ യര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി യാണ് തീ അണയ്ക്കുന്നത്. ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് തീ കെടുത്താനു ള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗണിന്റെ ഭിത്തികള്‍ പൊളിച്ചാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാ ല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് എത്താന്‍ സാധിക്കാത്തത് തീയണക്കല്‍ ശ്രമം ദുസ്സഹമാക്കുന്നുണ്ട്.

ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്. അതിനാല്‍ സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാ ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളി കളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.