News

തിരഞ്ഞെടുപ്പ് ജോലിക്ക് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരേയും നിയോഗിക്കും; വിടുതല്‍ ചെയ്യാത്ത ഓഫീസര്‍മാര്‍ക്കെതിരെ നടപടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷാജോലിക്കായി കേന്ദ്രസേന, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ കൂടാതെ നാല്‍പ്പത്തിയാറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് വേണ്ടിവരിക. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ആകെ പോളിങ് ബൂത്തുകളുടെ എണ്ണം നാല്‍പ്പതിനായിരമായി വര്‍ദ്ധിപ്പിച്ചതിനാലും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാന്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഹൈക്കോടതി ജഡ്ജിമാര്‍, സുരക്ഷാഭീഷണി നേരിടുന്നതായി ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ഒഴികെ പോലീസില്‍ നിന്ന് നല്‍കിയിരിക്കുന്ന സെക്യൂരിറ്റി ഓഫീസര്‍മാര്‍, ഗാര്‍ഡുമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ താല്‍കാലികമായി പിന്‍വലിച്ച് ഏപ്രില്‍ രണ്ടു മുതല്‍ ഏഴ് വരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഇലക്ഷന്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാറും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മേല്‍വിവരിച്ച ഇത്തരം സെക്യൂരിറ്റി ചുമതലയിലും ജോലീക്രമീകരണ വ്യവസ്ഥയിലും ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാന്‍ വേണ്ടി പിന്‍വലിക്കുന്നതാണ്. മനഃപൂര്‍വ്വം തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരെ വിടുതല്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഓഫീസര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

നിസാരരോഗങ്ങള്‍ക്ക് മെഡിക്കല്‍ ലീവിലുള്ളവരേയും ഇലക്ഷന്‍ ജോലിക്ക് നിയോഗിക്കുന്നതാണ്. ഇത്തരക്കാര്‍ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.