Breaking News

താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം: കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി.

റിയാദ് : സൗദി അറേബ്യയിൽ ഹജ്, ഉംറ തീർഥാടന സമയത്ത് നൽകുന്ന താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി സർക്കാർ അറിയിച്ചു.ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വീസ വിൽക്കുകയോ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ ചെയ്താൽ പരമാവധി 50,000 റിയാൽ പിഴ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് തൊഴിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് അല്ലെങ്കിൽ രണ്ടും ഒരുമിച്ച് നൽകും. റജിസ്റ്റർ ചെയ്ത വിലാസം, ഡാറ്റ അല്ലെങ്കിൽ സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് തെളിയിക്കുകയാണെങ്കിൽ പരമാവധി 15,000 റിയാൽ പിഴ ഈടാക്കും.

ഓരോ തൊഴിലാളിക്കും രാജ്യം വിട്ട് പോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് 2,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടി ആവശ്യമാണ്. അനുവദിച്ചിട്ടുള്ള കാലയളവിനുള്ളിൽ തൊഴിലാളി രാജ്യം വിട്ടതിന്റെ തെളിവ് ലഭിച്ചാൽ അല്ലെങ്കിൽ വീസ റദ്ദാക്കിയാൽ ഗ്യാരണ്ടി റീഫണ്ട് ചെയ്യും. താൽക്കാലിക തൊഴിൽ വീസയിലെത്തുന്നവർക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 90 ദിവസം വരെ താമസിക്കാം.  വീസ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ഹജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ട്, ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഉടമ രാജ്യം വിടണം.

താൽക്കാലിക തൊഴിൽ വീസയിലെത്തുന്നവർക്ക് ഹജ് നിർവഹിക്കാൻ അർഹതയില്ല.
ലംഘകൻ നേടിയ വരുമാനത്തിന് തുല്യമായ തുക നൽകേണ്ടി വരും. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് പിഴ വ്യത്യാസപ്പെടുമെന്നും സർക്കാർ അറിയിച്ചു. തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുകയും തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസരിച്ച് താൽക്കാലിക വീസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് ഉയർന്ന സൗകര്യമൊരുക്കുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.