താല്‍ക്കാലിക ആശ്വാസം ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും

കോവിഡ്‌-19 സൃഷ്‌ടിച്ച അനിശ്ചിതത്വവും ലോക്ക്‌ ഡൗണും സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന്‌ കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ മാസവരുമാനക്കാരുടെ കൈവശം കൂടുതല്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികള്‍ സ്വീകരിച്ചത്‌. എന്നാല്‍ അടിയന്തിരമായുള്ള പണത്തിനുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ മാത്രമാണ്‌ ഇത്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ഇത്‌ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

രണ്ട്‌ തവണയായി ആറ്‌ മാസത്തെ ഇഎംഐക്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ റിസര്‍വ്‌ ബാങ്കിന്റെ നടപടി ഹ്രസ്വകാല ആശ്വാസം മാത്രമാണ്‌. ഇപ്പോള്‍ ഇഎംഐ അടയ്‌ക്കാന്‍ കൈവശം മതിയായ പണമില്ലെങ്കില്‍ ആറ്‌ മാസത്തേക്ക്‌ ഒഴിവ്‌ നല്‍കുക മാത്രമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. ഈ കാലയളവില്‍ ഇഎംഐ അടച്ചില്ലെങ്കില്‍ തിരിച്ചടവ്‌ വീഴ്‌ച വരുത്തിയെന്ന പേരില്‍ ബാങ്ക്‌ നിങ്ങള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ല. എന്നാല്‍ അടയ്‌ക്കാത്ത ഇഎംഐ പിന്നീട്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക ബാധ്യതയായി മാറും. ഇഎംഐ അടയ്‌ക്കുന്നത്‌ ആറ്‌ മാസത്തേക്ക്‌ നിര്‍ത്തിവെക്കുന്നത്‌ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിക്കുന്നതിനാണ്‌ വഴിവെക്കുന്നത്‌. ഇത്‌ അധിക പലിശ നല്‍കുന്നതിന്‌ കാരണമാകുന്നു. ഇഎംഐകളുടെ എണ്ണം വായ്‌പാ കാലയളവ്‌ അനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്യുന്നു.

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) ഇനത്തില്‍ ശമ്പളത്തില്‍ നിന്ന്‌ പിടിക്കുന്ന തുക മൂന്ന്‌ മാസത്തേക്ക്‌ 12 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനമായി കുറച്ചിട്ടുണ്ട്‌. ശമ്പള ഇതര വരുമാനത്തിനുള്ള ടിഡിഎസ്‌ ഇനത്തില്‍ പിടിക്കുന്ന തുക 25 ശതമാനം കുറയ്‌ക്കുകയും ചെയ്‌തു. രണ്ടും താല്‍ക്കാലികമായ ആശ്വാസം മാത്രമാണ്‌. ദീര്‍ഘകാലത്തേക്ക്‌ ഈ രണ്ട്‌ നടപടികളും നി ങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. എല്ലാ മാസവും ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെട്ട തുക) 12 ശതമാനമാണ്‌ ഇപിഎഫില്‍ നി ക്ഷേപിക്കുന്നത്‌. നിങ്ങളുടെ തൊഴിലുടമയും തതുല്യമായ തുക ഇപിഎഫില്‍ നി ക്ഷേപിക്കുന്നു. ഇങ്ങ നെ മൊത്തം അടിസ്ഥാന ശമ്പളവും ഡി എയും ഉ ള്‍പ്പെട്ട തുക യുടെ 24 ശതമാനമാണ്‌ നിക്ഷേപിക്കുന്നത്‌. ഇത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിട്ടയര്‍മെന്റിനു ശേഷവും മറ്റുമുള്ള സാമ്പത്തിക പിന്തുണക്കു വേണ്ടിയാണ്‌. പ്രത്യേകിച്ചും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിമിതമായതിനാല്‍ ദീര്‍ഘകാലം കൊണ്ട്‌ ഇപിഎഫ്‌ നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുക ജോലിയില്‍ നിന്ന്‌ വിരമിച്ചതി നു ശേഷമുള്ള ദൈനംദിന ജീവിതത്തിന്‌ സാമ്പത്തിക പിന്തുണയാണ്‌ നല്‍കുന്നത്‌. ഈ ലക്ഷ്യത്തെയാണ്‌ ഇപിഎഫ്‌ കോണ്‍ ട്രിബ്യൂഷന്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

അതുപോലെ ടിഡിഎസ്‌ 25 ശതമാനം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശവും താല്‍ ക്കാലിക ആശ്വാസം മാത്രമാണ്‌. ഇത്‌ നിങ്ങളുടെ മൊത്തം നികുതി ബാധ്യത കുറയുന്നതിന്‌ സഹായകമാകുന്നില്ല. ഉദാഹരണത്തിന്‌ ബാങ്ക്‌ ഫിക്‌സഡ്‌ ഡെ പ്പോസിറ്റിന്‌ നിങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 15,000 രൂപയാണ്‌ പലിശയായി ലഭിക്കുന്നത്‌ എന്നിരിക്കട്ടെ. സാധാരണ നിലയില്‍ ഇതിന്റെ 10 ശതമാനം അതായത്‌ 1500 രൂപയാണ്‌ ബാങ്ക്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഇത്‌ 1125 രൂപ മാത്രമായിരിക്കും. അതേ സമയം ബാക്കി വരുന്ന 375 രൂ പ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്‌. അതായത്‌ കുറ ച്ചു മാസങ്ങള്‍ അത്രയും തുക നിങ്ങളുടെ കൈവശമുണ്ടാകുമെന്ന്‌ മാത്രം. ശമ്പളത്തിനുള്ള ടിഡിഎസിനെ ഈ ആനുകൂല്യത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.