Breaking News

താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ കൂട്ട ഉല്ലസയാത്ര; വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല ; എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍

കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹ സ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധി കാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ പറഞ്ഞു

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ടത്തോടെ ഉല്ലാസയാത്ര പോയ സംഭവത്തി ല്‍ എഡിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍ എംഎല്‍എ. ജനങ്ങളെ ബുദ്ധി മുട്ടിലാക്കിയുള്ള ഉല്ലാസ യാത്ര വിവാദമായപ്പോഴും യാത്ര തുടരുകയാണ് ഉദ്യോഗസ്ഥര്‍. ജീവനക്കാരെ സം രക്ഷിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിക്കുന്നതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട തന്നെ അധിക്ഷേപിക്കുന്ന വിധമാണ് എഡിഎം പെരുമാറിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും സ്പീ ക്കര്‍ക്കും പരാതി നല്‍കുമെന്നും ജനീഷ് കുമാര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത കോന്നി എംഎല്‍എയ്‌ക്കെതിരെ സിപിഐ നേതാക്കള്‍ രംഗ ത്തുവന്നു. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ പരിശോധിക്കാന്‍ എത്തിയ എഡിഎം, എംഎല്‍ എയ്ക്കു ഓഫിസില്‍ എത്തി ഹാജര്‍ പരിശോധിക്കാന്‍ അധികാരമുണ്ടോയെന്നാണ് ആരാഞ്ഞതെന്ന് ജനീ ഷ് കുമാര്‍ പറഞ്ഞു. കല്യാണം കൂട ലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹ സ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധികാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ പറഞ്ഞു.

ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താന്‍ താലൂക്ക് ഓഫീസില്‍ എത്തിയത്. 21 പേര്‍ അറ്റന്റന്‍സ് രജിസ്റ്റ റില്‍ ഒപ്പിട്ടിരുന്നു. അത്രയും പേര്‍ അവിടെയുണ്ടായിരുന്നില്ല. മൂവ്മെന്റ് രജിസ്റ്റര്‍ താന്‍ പരിശോധിച്ചിട്ടില്ല. എഡിഎം പരിശോധിക്കാന്‍ വന്നപ്പോള്‍ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താ ന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചി ട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ക്വാറി മുതലാളിയുടെ ബസ്സിലാണ് ഉദ്യോഗസ്ഥര്‍ യാത്രപോയതെന്നും ആരോപണമുണ്ട്.

കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവ ന്യു മന്ത്രി കെ രാജന്‍ പറഞ്ഞതിന് ശേഷവും ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ തുടരുകയാണ്. ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുന്നു. താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് ഉല്ലാസയാത്ര പോയത്. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എ ത്തി ഓഫീസിന് പുറത്ത് കാത്തിരുന്നതോടെയാണു യാത്ര വിവാദമായത്. സംഭവ അറിഞ്ഞാണു എംഎല്‍എ കെയു ജനീഷ് കുമാ ര്‍ സ്ഥലത്തെത്തി ഓഫീസിലെ രജിസ്റ്റര്‍ പരിശോധിച്ചത്.

സിപിഐ കൈകര്യം ചെയ്യുന്ന വകുപ്പിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ഈ നടപടി ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.