Breaking News

താലിബാന്‍ കാബൂളിനരികെ, ഏത് നിമിഷവും പിടിച്ചടക്കും ; പ്രസിഡന്റ് വിദേശത്തേക്ക് കടന്നേക്കും

കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ ഏത് നിമിഷവും താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലാകുമെന്ന് റിപ്പോര്‍ട്ട്. താലിബാനും സുരക്ഷാ സേനയും തമ്മില്‍ പോരാട്ടം രൂക്ഷമായി. താലിബാന്‍ കാബൂളി ന്റെ തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനകം 18 പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചടക്കി യിട്ടുണ്ട്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ മസരേ ശരീഫ് ആണ് ഇന്ന് പിടിച്ചടക്കി യത്.

കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മ ണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും ഇപ്പോള്‍ താലിബാന്‍ ഭരണം തുടങ്ങിക്കഴിഞ്ഞു. കീഴടങ്ങിയ അഫ്ഗാ നി സൈനികരെ പോലും കൊന്നൊടുക്കി താലിബാന്‍ നരനായാട്ട് തുടരുകയാണന്നാണ് അന്താരാ ഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജലാലാബാദ് നഗരം പോരാട്ടമില്ലാതെയാണ് താലിബാന്‍ കീഴടിക്കയത്. അതേസമയം, താലിബാന്‍ കാബൂളിന് അടുത്ത് എത്തിയതായാ വര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങ ള്‍ എംബസികള്‍ അടച്ചു. തങ്ങളുടെ പൗരന്‍മാരെ പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള അവസാന ശ്രമ ങ്ങളിലാണ് അമേരിക്ക. അഫ്ഗാനിലുള്ള ബാക്കി പൗരന്‍മാരെ ഒഴിപ്പിക്കാനായി അമേരിക്ക കൂടുത ല്‍ സൈന്യത്തെ അയച്ചു. വരുന്ന 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും പ്രസിഡന്റ് കനത്ത സമ്മ ര്‍ദ്ദത്തിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രാജ്യത്ത് അസ്ഥിരിത തുടരാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അശ്റഫ് ഗനി ജനങ്ങളോടായി പറ ഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായും പ്രദേശിക നേതൃത്വവുമായും ആലോചിച്ച് ഉചിതമായ തീരു മാനം എടുക്കും. ജനങ്ങള്‍ അഭയാര്‍ഥികളായി മാറുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്റഫ് ഗനിയുടെ പുതിയ പ്രസ്ഥാവനകളുടെ സാഹചര്യത്തില്‍ അദ്ദേഹം രാജിക്കൊ രുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഏതെങ്കിലും വിദേശ രാജ്യത്തിന്റെ അഭയം സ്വീകരി ച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.