സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവി ടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു.
ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന താരങ്ങളെ ഡല്‍ഹി പൊലീസ് മര്‍ദിച്ചതിന് പിന്നാലെ മാ ധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇത് കാണാനാണോ തങ്ങള്‍ മെ ഡലുകള്‍ നേടിയതെന്നും വിനേഷ് ഫോഗട്ട് ചോദിച്ചു. ഡല്‍ഹി പൊലീസ് പ്രകോപനപരമായാണ് പെ രുമാറിയത്. തങ്ങളോട് അസഭ്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും താരങ്ങള്‍ പറ ഞ്ഞു. അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യ ത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു.
12ാ മത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കി ടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെ കിടക്കകള്‍ എത്തിക്കാന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദിയിലെത്തിയിരുന്നു. ഇതാണ് പൊലീസ് അര്‍ധരാത്രി തടഞ്ഞത്. എന്നാല്‍ അനുവാദമില്ലാതെയാണ് എ.എ.പി പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തിയതെന്നും സംഭവത്തില്‍ എ.എ.പി എം.എല്‍.എ സോമ നാഥ് ഭാരതി ഉള്‍പ്പെടെയുളള 3 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതിനിടെ വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍,ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷന്‍ ചോ ദിച്ചു. പോക്സോ കേസ് ചുമത്തിയിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെ ന്നാണ് വനിതാ കമ്മീഷന്‍ ആരാഞ്ഞത്. ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന താരങ്ങളുടെ സമരപ്പന്തലില്‍ പൊലീസ് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസും ഗുസ്തിതാരങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകള്‍ എത്തിക്കുന്ന തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.