Breaking News

താനൂര്‍ ബോട്ടപകടം : ഒരു കുടുംബത്തിലെ 11 പേര്‍ ഒരുമിച്ച് അന്തിയുറങ്ങും; മരിച്ചത് 15 കുരുന്നുകള്‍,കാണാതായ കുട്ടിയെ കണ്ടെത്തി

22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാ സം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു, മൂന്നര, ആറു വയസ് തുടങ്ങിയ പ്രായ ത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. ദുരന്തത്തില്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒരുക്കിയത് ഒരു ഖബര്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് അരയന്‍ ജുമുഅ മസ്ജിദിലെ ഖബര്‍സ്ഥാനിലുള്ള ഒരേ ഖബറില്‍ അടക്കം ചെയ്തത്

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒരുക്കിയത് ഒരു ഖ ബര്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് അ രയന്‍ ജുമുഅ മസ്ജിദിലെ ഖബര്‍ സ്ഥാനിലുള്ള ഒരേ ഖബറില്‍ അടക്കം ചെയ്തത്. വീട്ടിലും സമീപത്തെ സി എം മദ്‌റസയിലും പൊതുദ ര്‍ശ നത്തിന് വെച്ച ശേഷമാണ് ഖബറടക്കം നടത്തിയത്.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജി ന്റെ ഭാര്യ റസീന (27), മക്കളായ സഹറ(8), നൈറ(7),റുഷ്ദ(ഒന്നര)എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍ സിയ(45),ജരീര്‍(12), ജന്ന (8)എന്നിവരാണ് മരിച്ച മറ്റു മൂന്ന് പേര്‍.

അതെസമയം 22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു,മൂന്നര,ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടി കളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു.

അതിനിടെ, താനൂരില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കി ലും വിവരം ലഭിച്ചിരുന്നില്ല.തുടര്‍ന്നാണ് കുട്ടിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അ ന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും തിരച്ചില്‍ നാ ളെ കൂടി തുടരാനാണ് തീരുമാനം.

മറ്റാരെയും കാണാനില്ലെന്ന് പരാതി കിട്ടിയിട്ടില്ലെന്ന് അഗ്‌നിശമന സേനാ മേധാവി ഡിജിപി ബി സന്ധ്യ അറിയിച്ചു. അപകടത്തില്‍പ്പെട്ട ആരെയും ഇനി കണ്ടു കിട്ടാനി ല്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും. ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.