Breaking News

തല്‍ക്കാലത്തേക്ക് ഇനി അടച്ചിടില്ല, സംസ്ഥാനത്ത് ഇളവുകള്‍ ഇന്നു മുതല്‍; എല്ലാ ദിവസവും കടകള്‍ തുറക്കും , ബീച്ചുകളില്‍ പ്രവേശനം

  • ബീച്ചുകള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും
  • ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കും
  • സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം
  • ഇന്നു മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും
  • മാളുകളില്‍ സാമൂഹിക അകലം പാലിച്ച് ബുധനാഴ്ച മുതല്‍ പ്രവേശിക്കാം
  • ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കും
  • വാക്സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല
  • ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താം

തിരുവനന്തപുരം : ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണോടെ തല്‍ക്കാലത്തേക്ക് ഇനി അടച്ചി ടലില്ല. മൂന്നാഴ്ച തുടര്‍ച്ചയായി കേരളം തുറന്നി ടും. ഓണവിപണികളും ഇന്ന് മുതല്‍ സജീവമാകും. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും. ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ച യില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദി ച്ചത്. വെള്ളിയാഴ്ചയാണ് അത്തം.

കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാനും ക ഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണുണ്ടെങ്കിലും സ്വാത ന്ത്ര്യദിനമായതിനാല്‍ ആഗസ്റ്റ് 15നും ഓണമായതിനാല്‍ 22നും ഒഴിവാക്കി. മാളുകളില്‍ സാമൂഹിക അകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. റസ്റ്റോറന്റുകളില്‍ എസി ഉപയോഗി ക്കാതെ ഭക്ഷണം കഴിക്കാനുള്ള അനുമതിയും താമസിയാതെ നല്‍കിയേക്കും.

സംസ്ഥാനത്ത് ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാകും പ്രവര്‍ ത്തനം. ബീച്ചില്‍ പോകുന്നവരും മാനദണ്ഡം കര്‍ശനമാ യി പാലിക്കണം. ഒരു ഡോസ് എങ്കിലും വാക്സിനെടുത്തവര്‍ക്ക് ഹോട്ടലിലും റിസോര്‍ട്ടിലും താമസി ക്കാം. ജീവനക്കാര്‍ വാക്സിനെടുത്തവരാകണം. ഇതിന്റെ വിവരവും അനുവദനീയമായവരുടെ എണ്ണ വും ഹോട്ടലിലും റിസോര്‍ട്ടി ലും പ്രദര്‍ശിപ്പിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലും ഈ മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.

അതേസമയം, കോവിഡ്ബാധിത കേന്ദ്രങ്ങളില്‍ റാപ്പിഡ് റസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) ഉള്‍പ്പെടെ യുള്ളവരുടെ പ്രവര്‍ത്തനം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടികളെടുത്തിട്ടുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.