തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവി തച്ചെല വിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്ട്രേറ്റ് കോട തി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 31,68,000 രൂപയാണ് ഇത്തരത്തില്‍ നല്‍കേ ണ്ടത്
കൊച്ചി: തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 31,68,000 രൂപയാണ് ഇത്തരത്തില്‍ നല്‍കേണ്ടത്.വിവാഹ മോചനം നേടിയ യുവാവിന്റെയും യുവതിയുടെയും ഉയര്‍ന്ന ജീ വിത പശ്ചാത്തലവും യുവാവിന് മാസം രണ്ട് ലക്ഷത്തോളം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നും കണക്കാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മജിസ്ട്രേറ്റ് കോ ടതി വിധി ശരിവച്ചത്.
2008ലായിരുന്നു ഇരുവരുടെയും വിവാഹം. 2013ല്‍ യുവാവ് തലാഖിലൂടെ വിവാഹ മോചനം നേടി. ഇ തേ ത്തുടര്‍ന്ന് യുവതി ജീവിതച്ചെലവ് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രതിമാ സം 33,000 രൂപവെച്ച് യുവതിക്കും മകനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിനെതിരെ യുവാവ് എറ ണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ശമ്പളമായി തനിക്ക് മാസം 60,000 രൂപയെ ലഭിക്കുന്നുള്ളു എന്ന് കാണിച്ചായിരുന്നു അപ്പീല്‍. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സെ ഷന്‍സ് കോടതി, വിഷയം വീണ്ടും പരിഗണിച്ച് പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് മജിസ്ട്രേറ്റ് കോട തി യിലേക്ക് മടക്കി.
ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി കേസ് പരിഗ ണിച്ചപ്പോള്‍ ശമ്പളം കുറവാണെന്ന് ബോധിപ്പിക്കാന്‍ മതിയായ അവസരം ലഭിച്ചിട്ടും യുവാവ് ശ്രമിച്ചില്ലെ ന്ന് കോടതി വിലയിരുത്തി. ശമ്പളം കുറവാണെന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.