News

തലസ്ഥാനത്തു ഓണാഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഘോഷങ്ങള്‍ക്കായി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. ഓഫീസുകളിലും പ്രാദേശിക തലത്തിലുമുള്ള ആഘോഷങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സൗഹൃദ സന്ദര്‍ശനം ഒഴിവാക്കണം. കാറില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം.
ഒരേ സമയം പ്രവേശിക്കാന്‍ കഴിയുന്നവരുടെ എണ്ണം കച്ചവട സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണം. കടയുടമ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യുകയും കടയില്‍ എത്തുന്നവരുടെ വിവരം പോര്‍ട്ടലില്‍ നല്‍കുകയും വേണം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് കടകളില്‍ ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്താവുന്നതാണ്. എ.സി കഴിവതും ഒഴിവാക്കണം. എ.സി മുറികളില്‍ നില്‍ക്കുന്നവര്‍ 15 മിനുട്ടില്‍ കൂടുതല്‍ അവിടെ ചെലവഴിക്കരുത്. ലിഫ്റ്റ്, ഇടനാഴി എന്നിവിടങ്ങളില്‍ തിരക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണം. ക്യു സംവിധാനം കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനായി തറയില്‍ അടയാളപെടുത്തണം. കച്ചവടസ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. വസ്ത്രശാലകള്‍, ആഭരണശാലകള്‍ എന്നിവിടങ്ങളില്‍ ട്രയല്‍ സംവിധാനം കര്‍ശനമായി നിരോധിക്കണം. ഇത് സംബന്ധിച്ചുള്ള നോട്ടീസ് കടകളില്‍ പ്രദര്‍ശിപ്പിക്കണം. ബില്ലിംഗ് സെക്ഷനില്‍ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടര്‍ ഏര്‍പ്പെടുത്തണം. പണമിടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കണം. വഴിയോര കച്ചവടക്കാര്‍ അകലം പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഉറപ്പാക്കണം. പൊതു മാര്‍ക്കറ്റുകളിലെ പ്രവേശനവും നിര്‍ഗമനവും പോലീസ് നിശ്ചയിച്ചു നല്‍കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.