സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ നൈറ്റ് കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി
ചെന്നൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നാളെ മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ നൈറ്റ് കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാത്രി 10 മുതല്‍ രാവിലെ 4 മണിവരെയാണ് കര്‍ഫ്യൂ. ഞായറാഴ്ച്ചകളില്‍ ഹോട്ടലുകളില്‍ ഹോം ഡെലിവറി സൗകര്യം മാത്രം ഉണ്ടായിരിക്കും. സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞിരിക്കും. ഇന്നലെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രഖ്യാപിച്ചത്.
തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ശനിയാഴ്ച്ച 9,344 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 9,80,728 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 65,635 ആക്ടീവ് കേസുകളാണുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.