News

തമിഴ്​നാട്ടിൽ​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക

ചെന്നൈ: തമിഴ്​നാട്ടിൽ​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക. കേരളമുൾപ്പെടെ അയൽസംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും പ്രകടനപത്രികയിലുണ്ട്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി പ്രകാശനം ചെയ്​ത ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വിവാദ വാഗ്​ദാനങ്ങൾ കാരണം ന്യൂനപക്ഷങ്ങൾ കൂട്ടമായി മുന്നണിയോട്​ അകലുമോ എന്ന ആശങ്കയിലാണ്​ എ.ഐ.എ.ഡി.എം.കെ.

നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരും. ഹൈന്ദവ ക്ഷേത്രങ്ങൾ ആചാര്യന്മാരും സന്യാസിമാരും ഉൾപ്പെട്ട പ്രത്യേക ബോർഡി​െൻറ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച്​ ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാർക്ക്​ മാസാന്തം 5000 രൂപ നൽകും തുടങ്ങിയ വാഗ്​ദാനങ്ങളും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്​.

ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട്​ ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധ നീക്കങ്ങൾ ഈയിടെ തമിഴ്​നാട്ടിൽ നടന്നിരുന്നു. മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്​ ‘വേൽയാത്ര’ സംഘടിപ്പിച്ചായിരുന്നു തുടക്കം.

എന്നാൽ, ദ്രാവിഡ കക്ഷികൾക്ക്​ ശക്​തമായ സ്വാധീനമുള്ള തമിഴ്​നാട്ടിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വക്ക്​ എത്ര സ്വീകാര്യത കിട്ടുമെന്ന്​ കാത്തിരുന്ന്​ കാണണം. ആ പരീക്ഷണം കൂടിയാണ്​ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തമിഴ്​നാട്ടിൽ നടത്തുന്നത്​. തീവ്ര ഹിന്ദുത്വ ആശയങ്ങളും ധ്രുവീകരണ നീക്കങ്ങളും തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്‍റെ ഭാഗമാക്കുന്നത്​ ഈ ലക്ഷ്യത്തോടെയാണ്

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.