Breaking News

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന;നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോ ഗസ്ഥ നായിരുന്ന എസ് വിജയന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.നമ്പി നാരായണനും മുന്‍ സിബി ഐ ഉദ്യോഗ സ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോ ഗസ്ഥനായിരുന്ന എസ് വിജയന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.നമ്പി നാരായണനും മുന്‍ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മുന്‍ പോലീസ് ഉദ്യോഗ സ്ഥന്‍ ഹര്‍ജി തള്ളിയത്.

നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥര്‍ക്കും തമിഴ്നാട്ടില്‍ ഭൂമി ഇടപാടുണ്ടെന്നാണ് എസ് വിജയ ന്റെ ആരോപണം.2004ല്‍ നമ്പി നാരായണനും മകനും തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഒട്ടേ റെ ഭൂമി അന്നത്തെ സിബിഐ ഡിഐജി രാജേന്ദ്ര കൗളിന്റെ പേരിലേക്ക് എഴുതി നല്‍കിയെന്നാണ് ആരോപണം.ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് വിജയന്‍.

ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂ ണ്ടിക്കാട്ടി. കൂടുതല്‍ രേഖകളോ മറ്റു തെളിവുകളോ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും, പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാ ക്കി.ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡിഐഡി രാജേന്ദ്ര കൗള്‍ ഉള്‍പ്പെടെ ഉള്ള വരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

നേരത്തെ ഈ ആവശ്യം വിചാരണക്കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. ചാരക്കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായിട്ട് നമ്പി നാരായണന്‍ സിബിഐ ഉദ്യോഗസ്ഥ ര്‍ക്ക് തമിഴ്നാട്ടില്‍ ഭൂമി കൈമാറ്റം ചെയ്തുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.