News

തന്ത്രങ്ങള്‍ ഇനി തലസ്ഥാനത്ത്; ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍

സിദ്ധാരാമയ്യയെ ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കിക്കൊണ്ടും ഡി കെ ശിവകു മാറിനെ ഏക ഉപമുഖ്യമന്ത്രിയും അതോടൊപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാനുമുളള അനുവാദവും നല്‍കിക്കൊണ്ടുമുള്ള ഒരു ഫോര്‍മുല ഡല്‍ഹിയില്‍ രൂപപ്പെടുന്നതായി സൂചന

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി.നേരത്തെ ഡല്‍ഹിയിലേക്ക് ഇല്ലെന്ന് പറഞ്ഞ കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മുഖ്യ മന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഡല്‍ഹിക്ക് പുറപ്പെടുംമുമ്പ് ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതു നേടാനായി.

സിദ്ധാരാമയ്യയെ ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കിക്കൊണ്ടും ഡി കെ ശിവകുമാറിനെ ഏക ഉപമു ഖ്യമന്ത്രിയും അതോടൊപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാനുമുളള അനുവാദവും നല്‍കി ക്കൊണ്ടുമുള്ള ഒരു ഫോര്‍മുല ഡല്‍ഹിയില്‍ രൂപപ്പെടുന്നതായി സൂചന. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഇ ത്തരത്തിലൊരു അനുനയ ഫോര്‍മുല മുന്നോട്ടുവച്ചത്.

ഡി കെ ശിവകുമാറിന് കൂടുതല്‍ ഉത്തരാവാദിത്വങ്ങള്‍ നല്‍കാന്‍ ഐ ഐ സി സി സി സന്നദ്ധമാണെന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി എസ് ശിവകുമാറിനെ ദേശീയ നേതാവാക്കി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്്.

കര്‍ണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേ ണുഗോപാല്‍ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട നേതാക്ക ളാണ്. ആര്‍ക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറ ഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.