Breaking News

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒമ്പതു സീറ്റുകളില്‍ വീതം വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. ബിജെപി, യുഡിഎഫ് കക്ഷികളില്‍ നിന്നും നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎ ഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാ ര്‍ഡുകളിലേക്കു നടന്ന ഉപതെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒമ്പതു സീറ്റുകളില്‍ വീതം വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. ബിജെപി, യുഡിഎഫ് കക്ഷികളില്‍ നിന്നും നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മൂ ന്നു സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായിട്ടുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം വാര്‍ഡ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബിന്ദു അശോ കന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു.

കോഴിക്കോട് പുതുപ്പാടി കണലാട് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എറണാ കുളം നെല്ലിക്കുഴി പഞ്ചായത്ത് ആറാംവാര്‍ഡും, അഞ്ചല്‍ തഴമേല്‍ വാര്‍ഡും ബിജെപിയില്‍ നിന്നും പി ടിച്ചെടുത്തു.പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ് ബിജെപി പിടിച്ചെടു ത്തത്. മുതലമട പറയമ്പള്ളം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡി എഫ് സ്വന്തമാക്കി. കണ്ണൂര്‍ ചെറുിതാഴം കക്കോണി വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി ജയം നേടി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരത്തെ പഴയ കു ന്നുമ്മേല്‍ കാനറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്.മണിമല പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് വിജയി ച്ചു. ഇതോടെ ആകെയുള്ള 13 സീറ്റില്‍ യുഡിഎഫിന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എല്‍ ഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഒരു സീറ്റ്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ പുത്തന്‍തോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്കാണ് യു ഡിഎഫിന്റെ സൂസന്‍ കെ സേവ്യര്‍ വിജയിച്ചത്. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.