Breaking News

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേട്ടം ; ഏഴിടത്ത് എല്‍ഡിഎഫിനും നാലിടത്ത് യുഡിഎഫിനും വിജയം

തെരഞ്ഞെടുപ്പ് നടന്ന 11 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. നാലിടത്ത് യുഡി എഫും നേടി. കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം ഇടതുമുന്നണി നേടി. പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി 137 വോട്ടിനാണ് വിജയി ച്ചത്.

തിരുവനന്തപുരം : തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 11 വാര്‍ ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. നാലിടത്ത് യുഡിഎഫും നേടി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴി ക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസി പ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ പഴേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം സ്ഥാനാര്‍ ത്ഥി എസ്. രാധാകൃഷ്ണന്‍ 112 വോട്ടിനാണ് വിജയിച്ചത്. കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം ഇടതുമുന്നണി നേടി. പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി 137 വോട്ടിനാണ് വിജയിച്ചത്.

പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി അലക്സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മി ലെ വിദ്യാ വിജയന്‍ 94 വോട്ടിന് വിജയിച്ചു.

എറണാകുളം ജില്ലയില്‍ പിറവം നഗരസഭ അഞ്ചാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് വിജയിച്ചു. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കേരള കോണ്‍ഗ്ര സ് ജോസഫ് വിഭാഗത്തിലെ സിനി ജോയിയാണ് ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത 687 വോട്ടില്‍ എല്‍.ഡി.എഫിന് 241 വോട്ടും യു.ഡി.എഫിന് 446 വോട്ടുമാണ് ലഭിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പള്ളി 13-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 232 വോട്ടി നാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് സിപിഎം നേടി. വേങ്ങൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡി ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. 19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡി എഫിലെ പി വി പീറ്റര്‍ സീറ്റ് നിലനിര്‍ത്തിയത്. നിലമ്പൂര്‍ ബ്ലോക്ക് വഴിക്കടവ് ഡിവിഷന്‍ ലീഗ് പിടിച്ചെ ടുത്തു. കോട്ടയം എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. മലപ്പുറം ചെറു കാവ് 10-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വണ്ടൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വളയം ഗ്രാമപഞ്ചായത്ത് കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ഇടതുമുന്നണി നേടി. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഎം സ്വതന്ത്രന്‍ ആന്റണി (മോനിച്ചന്‍)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെര ഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിന് വിജയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.