Home

തദ്ദേശീയമായി നിര്‍മിച്ച മുങ്ങിക്കപ്പല്‍ ; നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിര്‍’

നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത്

മുംബൈ : ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിര്‍’ മുങ്ങിക്കപ്പല്‍ രാഷ്ട്രത്തിനു സമ ര്‍പ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പല്‍ശാലയിലാണ് ഈ മുങ്ങിക്ക പ്പല്‍ നിര്‍മിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അ ഡ്മിറല്‍ ആര്‍. ഹരി കുമാറിന്റെ സാന്നിധ്യ ത്തില്‍ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്തത്.

നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെ ബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷണങ്ങള്‍ ക്കു ശേഷമാണ് സേനയുടെ ഭാഗമാ യത്.

  • ‘വാഗിറി’ന്റെ സവിശേഷതകള്‍
  • ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട (സ്‌കോര്‍പീന്‍ ക്ലാസ്) അഞ്ചാമത്തെ മുങ്ങിക്കപ്പല്‍
  • യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ വഹിക്കും
  • ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിര്‍
  • നിര്‍മാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച്
  • കടലിനടിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കാം. ശത്രുപ്രദേശത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം
  • ശത്രുസേനയുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സ്റ്റെല്‍ത് സാങ്കേതികവിദ്യ
  • ഇതിനു മുന്‍പ് ഇതേ പേരിലുള്ള മുങ്ങിക്കപ്പല്‍ സേനയ്ക്കുണ്ടായിരുന്നു. ആദ്യ വാഗിര്‍ മുങ്ങിക്കപ്പല്‍ 1973 ഡിസംബര്‍ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയില്‍ നിര്‍മിച്ചതായിരുന്നു ഇത്. 28 വര്‍ഷത്തെ സേവനത്തിനുശേഷം 2001 ജൂണ്‍ ഏഴിനാണ് ഇത് ഡിക്കമ്മിഷന്‍ ചെയ്തത്.

വാഗിര്‍ അടക്കം ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളാണു പുതിയതായി നാവികസേനയില്‍ അണിചേരുന്നത്. കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിര്‍വണത്തി നുള്ള കാര്യശേഷി സ്‌കോ ര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്കുണ്ട്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, ശത്രു രാജ്യങ്ങളുടെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കല്‍, നിരീക്ഷണം, വിവരശേഖരണം, മൈനുകള്‍ നിക്ഷേ പിക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായി സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളെ നിയോഗിക്കാനാകും. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയവയും സവിശേഷതകള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.