Breaking News

തട്ടുകടയിലെ തര്‍ക്കം ; മൂലമറ്റത്ത് വെടിയേറ്റ് യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരം

ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കൊ ല്ലപ്പെട്ടത് സംഘര്‍ഷവുമായി ബന്ധമില്ലാത്ത ബൈക്ക് യാത്രികനാണ്. വെടി യുതിര്‍ത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്ക് കൂടി വെടി യേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണ്

ഇടുക്കി: മൂലമറ്റത്ത് ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവന ക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിരുന്നു. ഇയാളുടെ നില ഗുരു തരമാണ്.

മൂലമറ്റം സ്വദേശി പ്രദീപ് ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് സന ല്‍. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്ന് ഫിലിപ്പ് മാര്‍ട്ടിന്‍ മൊഴി നല്‍കി.

മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം തീര്‍ന്നുപോയതിനെ ചൊല്ലി ഫിലിപ്പ് മാര്‍ട്ടി നും കടയിലുണ്ടായിരുന്നവരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് ഫിലിപ്പ് മാര്‍ ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. ഈ സമയത്ത് കടയിലുണ്ടായി രുന്നവര്‍ ഓടിയൊളിച്ചതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി.

അതിനിടെ ഫിലിപ്പ് മാര്‍ട്ടിന്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ വഴി പോവുകയാ യിരുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലായി. നാടന്‍ തോ ക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്ന് ബന്ധു ക്കള്‍ പറയുന്നു. ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.