Breaking News

‘ഡൽഹി മിനി ഹിന്ദുസ്ഥാൻ‌; ആഡംബരം, അഹങ്കാരം, അരാജകത്വം പരാജയപ്പെട്ടു, നൂറിരട്ടി വികസനം കൊണ്ടുവരും’

ന്യൂഡൽഹി : ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‍ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്നേഹത്തിനു നന്ദി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ സന്തുഷ്ടരാണ്. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്കു നന്ദി. ഡൽഹിയിൽ നൂറിരട്ടി വികസനം കൊണ്ടുവരും. ചരിത്ര വിജയമാണ് ഡൽഹിയിൽ നേടിയത്. സാധാരണ വിജയമല്ല ഇതെന്നും ഐതിഹാസിക വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. വിജയത്തിനു പിന്നിൽ ബിജെപി പ്രവർത്തകരുടെ പരിശ്രമമാണ്. ഡൽഹിയലെ ജനങ്ങൾ ദുരന്ത പാർട്ടിയെ പുറന്തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോർഡ് വിജയം നേടി. അതിനുശേഷം ഇപ്പോൾ ഡൽഹിയിൽ ഐതിഹാസിക വിജയം രചിച്ചിരിക്കുകയാണ്. ഡൽഹി മിനി ഹിന്ദുസ്ഥാനാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ ജനങ്ങൾ ഡൽഹിയിലുണ്ട്. ഭാരതത്തിന്റെ ചിന്തയാണ് ഡൽഹിയിൽ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി മധ്യവർഗത്തിനു വലിയ പിന്തുണ നൽകി. സ്ത്രീകളുടെ പിന്തുണ വലിയ ശക്തിയാണ്. ഡൽഹിയിലെ നാരീശക്തി തന്നെ അനുഗ്രഹിച്ചു. ജനം ബിജെപിയെ തുടർച്ചയായി വിജയിപ്പിക്കുകയാണ്. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയെല്ലാം വികസനം നടപ്പാക്കി. ഡൽഹിയെ ബിജെപി ആധുനികവത്കരിക്കും. യമുനാ ദേവിയുടെ മുന്നിൽ തലകുനിയ്ക്കുന്നു. ഡൽഹിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.
ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ പൂജ്യം നേടുന്നതിൽ കോൺഗ്രസിനു ഹാട്രിക് ലഭിച്ചിരിക്കുകയാണ്. ജനങ്ങൾ വലിയ സന്ദേശമാണ് കോൺഗ്രസിനു നൽകിയിരിക്കുന്നത്. അവർക്ക് പരാജയത്തിന്റെ സ്വർണ മെഡലാണ് ജനം നൽകിയത്. യുമനയെ അപമാനിച്ച ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഡൽഹി ബിജെപിയെ മനസു തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജത്തിൽ വികസനം നടപ്പാക്കും. ഡൽഹിയുടെ ഉടമകൾ ഡൽഹിയിലെ ജനങ്ങളാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.