India

ഡൽഹി മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.

ഡൽഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് ഡൽഹി മലയാളീസ് ‘ എന്ന പേരിൽ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു ..
മലയാളി സംഘടനകൾ ,ആരാധാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും  രൂപീകരണം ,ചരിത്രം ,സ്ഥാപകർ നിലവിലെ ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും   ഉൾപ്പെടുത്തും ..

വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ 2000 മലയാളികളുടെ ഫോട്ടോ സഹിതം ലഘു വിവരങ്ങൾ ,മൊബൈൽ നമ്പർ ,മെയിൽ ഐ ഡി ,തുടങ്ങിയവയാണ്    പ്രസിദ്ധീകരിക്കുന്നത് ..കലാസാംസ്കാരിക പ്രവർത്തകർ , രാഷ്ട്രീയം,  സാഹിത്യം ,സംഗീതം ,വിദ്യാഭ്യാസം ,സർക്കാർ -സ്വകാര്യമേഖല ,സ്പോർട്സ്, മീഡിയ ,മെഡിക്കൽ ,ബാങ്കിങ് ,ഇൻഷുറൻസ് ,ഓട്ടോ മൊബൈൽ ,എൻജിനീയറിങ് ,കൺസ്‌ട്രഷൻ ,ഹോസ്പിറ്റാലിറ്റി ,കാർഗോ -ഷിപ്പിംഗ് ,മാൻപവർ ,റിയൽ എസ്റ്റേറ്റ് ,ജൂവലറി ,ട്രേഡിങ് തുടങ്ങി ഇരുപതു വിഭാഗങ്ങളായി വിവരങ്ങൾ പ്രസിദ്ധീകരിക്കും ..
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്ഷങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ,വിദേശ രാജ്യങ്ങളിലും മലയാളികളെ കുറിച്ചുള്ള റഫറൻസ് ബുക്കുകൾ പ്രസിദ്ധീകരിച്ച മോട്ടി വേറ്റ് പബ്ലിഷിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രസാധകർ ..
ഡൽഹിയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ശ്രീ .എം .ജി .ജോർജ് ,ചെയർമാൻ മുത്തൂറ്റ് ഗ്രൂപ്പ് , പ്രൊ .ഓം ചേരി .എൻ .എൻ .പിള്ള , ഡോ. ലീല്ലി ജോർജ്, ഫൗണ്ടർ & ചെയർപേഴ്സ്ൻ ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾ ,ശ്രീ  എ .ടി .സൈനുദീൻ ,വൈസ് പ്രസിഡൻറ് ,കേരള ക്ലബ് ,ശ്രീ .പി .കെ .ഡി .നമ്പ്യാർ ,എം .ഡി & സി ഇ ഓ ബി  സ്കകൊയർ ,ഗ്രൂപ്പ് ഓഫ് കമ്പനീസ് ,ശ്രീ .ബാബു പണിക്കർ ,എം .ഡി , പണിക്കേഴ്സ് ട്രാവൽസ് ,ശ്രീ .കെ. രഘുനാഥ്‌ ,പ്രസിഡൻറ് ,ഡൽഹി മലയാളി അസോസിയേഷൻ ,ഡോ .രമേഷ് നമ്പ്യാർ ,ജനറൽ മാനേജർ എയർ ഇന്ത്യ  ശ്രീ .സി .ചന്ദ്രൻ ,ജനറൽ സെക്രട്ടറി ,ഡൽഹി മലയാളി അസോസിയേഷൻ , എം. മാനുവൽ , എം .ഡി ,മാനുവൽ  മലബാർ ജൂവല്ലേഴേസ്  എന്നിവർ രക്ഷാധികാരികളായ സമിതിയുടെ മേൽനോട്ടത്തിലാണ് മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുക.

സൗജന്യമായാണ് ഡയറക്ടറിയിൽ വിവരങ്ങൾ ചേർക്കുന്നത്. www .malayali .directory എന്ന വെബ് സൈറ്റിൽ നിന്ന് ഫ്രീ എന്ടറി ഫോം പൂരിപ്പിച്ചു,ഫോട്ടോ സഹിതം  അയക്കാവുന്നതാണ്  .കൂടുതൽ വിവരങ്ങൾക്ക് 011 – 455 73130 എന്ന ഓഫീസ് നമ്പറിലോ ;9288009111 (വാട്സ്  ആപ്പ് )info @ motivatepublishing .co .in മെയിൽ ഐ ഡി യിലോ   ബന്ധപ്പെടണമെന്ന്  ചീഫ് എഡിറ്റർ പി.സുകുമാരനും ,മാനേജിങ്‌ എഡിറ്റർ  .എൻ .വി .രാധാകൃഷ്ണനും അറിയിച്ചു .

എം .ജി .ജോർജ്
പ്രൊ. ഓംചേരി. എൻ. എൻ. പിള്ള
ഡോ. ലീല്ലി ജോർജ്
എ. ടി. സയനുദീൻ
പി .കെ .ഡി .നമ്പ്യാർ
ബാബു പണിക്കർ
കെ. രഘുനാഥ്‌
രമേഷ് നമ്പ്യാർ
സി .ചന്ദ്രൻ
എം. മാനുവൽ
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.