Breaking News

ഡ്രോൺ പറത്താൻ നിയന്ത്രണങ്ങൾ; മാനദണ്ഡങ്ങൾ പുറത്തിറക്കി ജനറൽ സിവിൽ ഏവിയേഷൻ.

അബുദാബി : യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ. രാജ്യത്തെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുറത്തിറക്കിയത്. യാത്ര, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗം ‌വ്യാപകമാകാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.  
ഡ്രോൺ സേവന കമ്പനികളും വ്യോമയാന വിഭാഗവും തമ്മിൽ സംയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകൾ, പരിശീലനം, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് പുതുതായി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനികളും വ്യോമയാന വിഭാഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഇടപാടുകൾ സുതാര്യമാക്കാനും ഇത് അനിവാര്യമാണ്. യുഎഇയിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നീക്കിയിരുന്നു. 
വിനോദത്തിനായി ഡ്രോൺ പറത്തുന്നവരും യുഎഇ ഡ്രോൺസ് ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്ത് ജനറൽ സിവിൽ എവിയേഷനിൽനിന്ന് സേവന, പരിശീലന സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഡ്രോൺ പ്രവർത്തനങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോമിനു കീഴിൽ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും റജിസ്ട്രേഷൻ, പ്രവർത്തന പ്രക്രിയകൾ ലളിതമാക്കും. 
ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേൽക്കാത്തവിധവും യുഎഇ വ്യോമാതിർത്തി ലംഘിക്കാത്ത വിധത്തിലുമായിരിക്കണം സേവനം. ജനറൽ സിവിൽ ഏവിയേഷന്റെ മാർഗനിർദേശം പാലിക്കണം. വാണിജ്യ, കാരുണ്യ, ജീവൻ രക്ഷാ പദ്ധതികൾക്കുള്ള സേവനമാണെങ്കിലും വ്യോമയാന വകുപ്പിൽനിന്ന് അനുമതി നിർബന്ധം. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്ക് 6 മാസം മുതൽ 5 വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.