ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകട ത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18)ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍ : കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണ റ്റില്‍ വീണ് ഒരാള്‍ മരിച്ചു. ഇയാളുടെ മകന് ഗുരുതര പരുക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമം ഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18) ഗുരു തരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 10 20 ഓടെയായിരുന്നു അപകടം. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരു ന്നു. കാര്‍ തിരിക്കുന്നതി നിടയില്‍ നിയന്ത്രണം വിട്ട് ആള്‍മറ തകര്‍ത്ത് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ സമീ പവാസികളും ആലക്കോട് പൊലീസും ചേര്‍ന്നാ ണ് കിണറ്റില്‍ വീണ കാറില്‍ അകപ്പെട്ടവരെ പുറ ത്തെടുത്തത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടി മരിച്ചു. കാറില്‍ കുടുങ്ങി ക്കിടന്ന ബിന്‍സിനെ ഏ റെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
പരേതരായ ലൂക്കോസ് (കുര്യാച്ചന്‍ ചേട്ടന്‍)-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കള്‍: ആന്‍സ്, ലിസ്, ജിസ്. സഹോദരന്‍: ജോയി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.