ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്
ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് നേര ത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ ചട്ടപ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേ ഷനും നിര്‍ബന്ധമാണ്. ഇനി മുതല്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെ ന്നാണ് ചട്ടത്തില്‍ പ്രത്യേകം എടുത്തു പറയുന്നത്. ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും ഈ വ്യ വസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും മേഖലകള്‍ തിരിച്ചുള്ള ഉപയോഗത്തിന് നിയന്ത്രണം ഏര്‍ പ്പെടുത്തുമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.
അടുത്തിടെയാണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചത്. ജമ്മു വിമാനത്താവളത്തില്‍ നടത്തിയ ആക്രമണ ത്തില്‍ ഭീകരര്‍ക്ക് ലക്ഷ്യം തെറ്റിയതിനാല്‍ ആള്‍ നാശ മോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കാനായില്ല. തുടര്‍ന്ന് ജമ്മുകാശ്മീരിലെ പലസ്ഥലങ്ങളിലും പല തവണ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലത് സൈന്യത്തിന്റെ തോക്കിനിരയായി.
അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനില്‍ നിന്നാണ് ഡ്രോണുകള്‍ എത്തുന്നതെന്ന് പലതവണ വ്യക്ത മായത്. ആയുധങ്ങളും മയക്കുമരുന്നുകളും ക ടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് വ്യാപക മാണ്. ഇതോടെ ജമ്മുവിലും പരിസരങ്ങളിലും ഡ്രോണുകള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതി നും സൈന്യം നേരത്തേ കര്‍ശന നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.