രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തെ വീണ്ടും കമ്പനിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു
കോട്ടയം: രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീ സില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍ സ്വാഹതം പറഞ്ഞു.
ഡയറക്ടര്‍മാരായ സി.പി പോള്‍, ജോണി കുരുവിള, ജേക്കബ് ജോസഫ് കുഞ്ഞ്, വി.സി സെബാസ്റ്റ്യന്‍, ബെന്നി മാത്യു,ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ ഫാ.തോമസ് പോത്താനാമുഴി, ഫാ.ജോര്‍ജ് ഇടയാടി യില്‍,റവ.ഡോ.സി.സി ജോണ്‍, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കമ്പനി സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ പ്രതീഷ് ജോ സഫ് ജോബ്, കമ്പനി സിഎഫ്ഒ എം എം ജോര്‍ജ്, കമ്പനി സെക്രട്ടറി പി.വി അനിമോള്‍, ലീഗല്‍ ഓഫീ സര്‍ പി.പി ജോര്‍ജ്, ഇന്റേണല്‍ ഓഡിറ്റര്‍ ബിനോയ് പനച്ചിക്കാട്ട് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.
ബെന്നി മാത്യു,സി.പി പോള്‍,ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ എന്നിവരെ ഡയറക്ടര്‍മാര്‍മാരായും ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും വീണ്ടും തെര ഞ്ഞെടുത്തു. 2021-2022 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പാസാക്കി. കമ്പനിയുടെ മൂലധനം 50 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
വാര്‍ഷിക പൊതുയോഗത്തെ തുടര്‍ന്ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡോ.ഫ്രാന്‍സിസ് ക്ലീറ്റ സിനെ വീണ്ടും കമ്പനിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.